കൊഹ്‌ലിക്കും രക്ഷിക്കാനായില്ല; ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 31 റണ്‍സിന്റെ തോല്‍വി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യയ്ക്ക് 31 റണ്സിന്റെ തോല്വി. ആദ്യ ഇന്നിംഗ്സില് സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സില് അര്ധസെഞ്ചുറി നേടിയ ക്യാപ്റ്റന് വിരാട് കോഹ്ലിയിലായിരുന്നു നാലാം ദിനം ആരാധകരുടെ പ്രതീക്ഷ. എന്നാല് ബെന് സ്റ്റോക്സിന്റെ പന്തില് എല്ബിയില് കുരുങ്ങി കോഹ്ലി പുറത്തായതോടെ ഇന്ത്യന് പ്രതീക്ഷകള് അസ്തമിച്ചിരുന്നു. പൊരുതാന് പോലും സാധിക്കാതെ വാലറ്റവും വീണതോടെ പരാജയം പൂര്ണമായി.
 | 

കൊഹ്‌ലിക്കും രക്ഷിക്കാനായില്ല; ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 31 റണ്‍സിന്റെ തോല്‍വി

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 31 റണ്‍സിന്റെ തോല്‍വി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയിലായിരുന്നു നാലാം ദിനം ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി കോഹ്‌ലി പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. പൊരുതാന്‍ പോലും സാധിക്കാതെ വാലറ്റവും വീണതോടെ പരാജയം പൂര്‍ണമായി.

194 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 162 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് നാലു വിക്കറ്റ് വീഴ്ത്തി. ആന്‍ഡേഴ്‌സന്‍, സ്റ്റ്യുവാര്‍ട്ട് ബ്രോഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. നാലാം ദിനം കളിയാരംഭിച്ച് ആദ്യ ഓവറില്‍ തന്നെ ദിനേശ് കാര്‍ത്തിക്കിനെ നഷ്ടമായിരുന്നു. പിന്നാലെ നായകന്‍ കോഹ്‌ലിയും മടങ്ങി. മധ്യനിരയില്‍ 61 പന്തില്‍ നാലു ബൗണ്ടറികളോടെ 31 റണ്‍സെടുത്ത പാണ്ഡ്യ പൊരുതിനോക്കിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ നാലു വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറിയും (65 പന്തില്‍ 63) നേടിയ ഇരുപതുകാരന്‍ സാം കുറാനാണ് കളിയിലെ താരം. കുറാന്റെ കരിയറിലെ രണ്ടാമത്തെ ടെസ്റ്റാണിത്.