ഷാക്കയ്ക്കും ഷാക്കിരിക്കും ഫിഫയുടെ വിലക്ക്; രാഷ്ട്രീയ പ്രതികരണത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

മോസ്കോ: ഗോളടിച്ചതിന് രാഷ്ട്രീയ സൂചകങ്ങളോടെയുള്ള ആഹ്ളാദ പ്രകടനം നടത്തിയ സ്വിറ്റ്സര്ലന്ഡ് സൂപ്പര്താരങ്ങളായ ഗ്രാനിറ്റ് ജാക്ക, ഷെര്ദാന് ഷാക്കിരി എന്നിവര്ക്ക് വിലക്ക്. ഇരുവരെയും രണ്ട് മത്സരങ്ങളില് നിന്നാണ് ഫിഫ വിലക്കിയിരിക്കുന്നത്. ഇതോടെ സ്വിസ് പ്രീക്വാര്ട്ടര് സ്വപ്നങ്ങള് അനിശ്ചിതത്വത്തിലായി. ഗ്രൂപ്പിലെ അവസാന മല്സരത്തില് ഇവരുടെ സേവനം സ്വിസ് ടീമിന് നഷ്ടമാകുന്നത് കനത്ത തിരിച്ചടിയാകും. ഇരുകൈകളും കുറുകെ പിടിച്ചശേഷം തള്ളവിരലുകള് കൊണ്ടു കുടുക്കിട്ട് അല്ബേനിയന് ദേശീയ പതാകയിലെ പരുന്തിനെ അനുസ്മരിപ്പിക്കുന്ന ആംഗ്യത്തോടെയാണു കൊസോവോ വംശജരായ ഷാക്കയും ഷാക്കീരിയും ഗോള് നേട്ടം ആഘോഷിച്ചത്.
 | 

ഷാക്കയ്ക്കും ഷാക്കിരിക്കും ഫിഫയുടെ വിലക്ക്; രാഷ്ട്രീയ പ്രതികരണത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

മോസ്‌കോ: ഗോളടിച്ചതിന് രാഷ്ട്രീയ സൂചകങ്ങളോടെയുള്ള ആഹ്‌ളാദ പ്രകടനം നടത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍താരങ്ങളായ ഗ്രാനിറ്റ് ജാക്ക, ഷെര്‍ദാന്‍ ഷാക്കിരി എന്നിവര്‍ക്ക് വിലക്ക്. ഇരുവരെയും രണ്ട് മത്സരങ്ങളില്‍ നിന്നാണ് ഫിഫ വിലക്കിയിരിക്കുന്നത്. ഇതോടെ സ്വിസ് പ്രീക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ അനിശ്ചിതത്വത്തിലായി. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഇവരുടെ സേവനം സ്വിസ് ടീമിന് നഷ്ടമാകുന്നത് കനത്ത തിരിച്ചടിയാകും.

ഇരുകൈകളും കുറുകെ പിടിച്ചശേഷം തള്ളവിരലുകള്‍ കൊണ്ടു കുടുക്കിട്ട് അല്‍ബേനിയന്‍ ദേശീയ പതാകയിലെ പരുന്തിനെ അനുസ്മരിപ്പിക്കുന്ന ആംഗ്യത്തോടെയാണു കൊസോവോ വംശജരായ ഷാക്കയും ഷാക്കീരിയും ഗോള്‍ നേട്ടം ആഘോഷിച്ചത്. കൊസോവയില്‍ അധിനിവേശം നടത്തിയ സൈബീരയയോടുള്ള പ്രതികാരമായിട്ടായിരുന്നു ജാക്കയും ഷാക്കീരിയും ലോകകപ്പ് മത്സരത്തെ കണ്ടത്. സെര്‍ബിയയില്‍നിന്നു 2008ല്‍ കൊസോവ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും സെര്‍ബിയ ഇത് അംഗീകരിച്ചിട്ടില്ല.

ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള സ്വിസ് ടീമിന് അടുത്ത മത്സരങ്ങള്‍ നിര്‍ണായകമാണ്. രാഷ്ട്രീയമായ പ്രതികരണങ്ങള്‍ നടത്തരുതെന്ന ഫിഫ നിയമം ലംഘിച്ചതാണ് ഇരുവര്‍ക്കും വിനയായത്. അതേസമയം താരങ്ങളുടെ ആഹ്‌ളാദ പ്രകടനത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ രംഗത്ത് വന്നു. നിരവധി പേരാണ് ഇരുവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയത്.