ബെല്‍ജിയത്തിന്റെ കരുത്തറിയാതെ ഇറങ്ങിയ ബ്രസീല്‍ അര്‍ഹിക്കുന്ന തോല്‍വി

കാല്പന്തുകളിയില് കണക്കുകള്ക്കും ചരിത്രത്തിനും രണ്ടാം സ്ഥാനമാണ്. മൈതാനത്ത് 90 മിനിറ്റ് എങ്ങനെ കളിക്കുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ വിജയവും. ലാറ്റിനമേരിക്കന് കരുത്തായ ബ്രസീലിന് ഇന്നലെ സംഭവിച്ചത് തികച്ചും തയ്യാറെടുപ്പുകളുടെ അപാകതയാണ്. ബെല്ജിയത്തെപ്പോലൊരു ടീമിന്റെ ശക്തിയെ ടിറ്റെ വിലകുറച്ചു കണ്ടുവെന്ന് വേണം കരുതാന്. അതിന്റെ പ്രതിഫലനം ബ്രസീലിന്റെ ഓരോ മുന്നേറ്റത്തിലും കാണാമായിരുന്നു
 | 

ബെല്‍ജിയത്തിന്റെ കരുത്തറിയാതെ ഇറങ്ങിയ ബ്രസീല്‍ അര്‍ഹിക്കുന്ന തോല്‍വി

കസാന്‍: കാല്‍പന്തുകളിയില്‍ കണക്കുകള്‍ക്കും ചരിത്രത്തിനും രണ്ടാം സ്ഥാനമാണ്. മൈതാനത്ത് 90 മിനിറ്റ് എങ്ങനെ കളിക്കുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ വിജയവും. ലാറ്റിനമേരിക്കന്‍ കരുത്തായ ബ്രസീലിന് ഇന്നലെ സംഭവിച്ചത് തികച്ചും തയ്യാറെടുപ്പുകളുടെ അപാകതയാണ്. ബെല്‍ജിയത്തെപ്പോലൊരു ടീമിന്റെ ശക്തിയെ ടിറ്റെ വിലകുറച്ചു കണ്ടുവെന്ന് വേണം കരുതാന്‍. അതിന്റെ പ്രതിഫലനം ബ്രസീലിന്റെ ഓരോ മുന്നേറ്റത്തിലും കാണാമായിരുന്നു.

മൈതാന മധ്യത്തില്‍ നിന്ന് നിമിഷങ്ങള്‍ക്കകം എതിര്‍ പോസ്റ്റിലേക്ക് കുതിക്കാന്‍ പ്രാപ്തിയുള്ള ലുക്കാക്കുവിനെ മാര്‍ക്ക് ചെയ്യാന്‍ പലപ്പോഴും ബ്രസിലീന് കഴിഞ്ഞില്ല. രണ്ടാം ഗോളിലേക്ക് നയിച്ചത് ലുക്കാക്കുവിന്റെ മനോഹരമായ റണ്‍ ആയിരുന്നു. അതിനെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്താന്‍ കഴിയാതെ പോയതാണ് ഗോളിന് കാരണമായിരിക്കുന്നത്. കെവിന്‍ ഡിബ്രൂണ്‍ ആണ് ബ്രസില്‍ ഡിഫന്‍സ് മറന്നുപോയ താരം. മാര്‍സെലോ ഡ്രിബ്രൂണിന് പിറകില്‍ ഓടി നടക്കുന്നത് കാണാമായിരുന്നെങ്കിലും. അദ്ദേഹത്തിന്റെ അറ്റാക്കിംഗ് ഫോര്‍മാറ്റിനെക്കുറിച്ച് മാര്‍സെലോയ്ക്ക് ധാരണയുണ്ടായിരുന്നില്ലെന്ന് വേണം കരുതാന്‍. ലുക്കാക്കുവിന്റെ പാസ് സ്വീകരിച്ച ശേഷം ഡിബ്രൂണ്‍ പോസ്റ്റിലേക്ക് കുതിച്ചു മുന്നില്‍ മാര്‍സലോയും. എന്നാല്‍ ബോക്‌സിന് വെളിയില്‍ നല്ല പോസിഷനില്‍ നിന്നിരുന്ന ബോളിന് മുന്നിലേക്ക് ഓവര്‍ റണ്‍ ചെയ്യാന്‍ ശ്രമിച്ച മാര്‍സലോയെ ഡ്രിബ്രുണ്‍ നന്നായി കബളിപ്പിക്കുകയും ചെയ്തു.

അറ്റാക്കിംഗ് ഫുട്‌ബോളിന്റെ സൗന്ദര്യമുള്ള ടീമാണ് ബ്രസില്‍. എന്നാല്‍ നെയ്മറിനൊപ്പം കളി മെനയാന്‍ ആളില്ലാതെ പോയി. കഴിഞ്ഞ ലോകകപ്പിലെ പിഴവുകള്‍ തിരുത്തി എത്തിയ ബ്രസീലിനെ കോച്ച് ടിറ്റെയുടെ തന്ത്രങ്ങള്‍ വിജയത്തിലെത്തിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ബെല്‍ജിയത്തിനോട് പിഴച്ചു. രണ്ട് ഗോളിന്റെ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ ടിറ്റെയുടെ കുട്ടികള്‍ക്കായില്ല. റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ തന്ത്രങ്ങള്‍ കൃത്യതയുണ്ടായിരുന്നു. അവസാന മിനിറ്റ് വരെ കളിക്കാര്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്കൊത്ത് കളിക്കുകയും ചെയ്തു. ഇനി യൂറോപ്പിന്റെ ശൈലികള്‍ തമ്മിലുള്ള പോരാട്ടമാണ്.