ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍.പി. സിംഗ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഇന്ത്യന് ഫാസ്റ്റ് ബൗളര് രുദ്ര പ്രതാപ് സിങ് കളിക്കളത്തില് നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മൂന്ന് ഫോര്മാറ്റുകളിലുമായി 82 മത്സരങ്ങള് ഇന്ത്യക്കായി പന്തെറിഞ്ഞ ആര്.പി സിംഗ് 100 വിക്കറ്റുകള് നേടിയിട്ടുണ്ട്. 2007ലെ ട്വന്റി-ട്വന്റി ലോകകപ്പില് ആര്.പി നിര്ണായക പ്രകടനം കാഴ്ച്ചവെച്ചിരുന്നു.
 | 

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍.പി. സിംഗ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ലഖ്‌നൗ: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ രുദ്ര പ്രതാപ് സിങ് കളിക്കളത്തില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 82 മത്സരങ്ങള്‍ ഇന്ത്യക്കായി പന്തെറിഞ്ഞ ആര്‍.പി സിംഗ് 100 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2007ലെ ട്വന്റി-ട്വന്റി ലോകകപ്പില്‍ ആര്‍.പി നിര്‍ണായക പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

വിദേശ പിച്ചുകളില്‍ പൊതുവെ ഇന്ത്യന്‍ ബൗളര്‍മാര്‍ പരാജയപ്പെടുമ്പോള്‍ കരുത്തുകാട്ടിയ ചുരുക്കം ചിലരിലൊരാളാണ് ആര്‍.പി. 2007ല്‍ ആസ്‌ട്രേലിയക്കെതിരെ പെര്‍ത്തില്‍ നടന്ന ടെസ്റ്റിലാണ് കരിയറിലെ മികച്ച പ്രകടനം താരം പുറത്തെടുത്തത്. 13 വര്‍ഷം മുമ്പ് ഇതേ ദിവസം, 2005 സെപ്റ്റംബര്‍ 4നാണ് ഞാന്‍ ആദ്യമായി ഇന്ത്യന്‍ ജേഴ്‌സി ധരിപ്പിത്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളായിരുന്നു അതെന്നും ആര്‍.പി സിങ് വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ റായ്ബറേലിലാണ് സിംഗ് ജനിക്കുന്നത്. ജീവിതത്തിലെ പോലെ തന്നെ മൈതാനത്തും വളരെ സൗമ്യനായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗുളുരു, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത് 2011ലാണ്.