മിശിഹയുടെ പ്രീ-ക്വാര്‍ട്ടര്‍ എതിരാളികള്‍ ഫ്രാന്‍സ്; മരണക്കളിക്ക് തയ്യാറെടുത്ത് അര്‍ജന്റീന

ഡി ഗ്രൂപ്പിലെ അവസാന രണ്ട് മത്സരങ്ങളില് ഭാഗ്യവും പോരാട്ടവീര്യവും ഒന്നിച്ചെത്തിയപ്പോള് അര്ജന്റീനന് സ്ക്വാഡ് പ്രീക്വാര്ട്ടറിലേക്ക് യോഗ്യത നേടി. പക്ഷേ ഇനി മനോഹരമായ ഫുട്ബോളിന് മാത്രമെ മിശിഹയെയും കൂട്ടരെയും രക്ഷപ്പെടുത്താനാകൂ. ഗ്രൂപ്പ് ഡിയില് നിന്ന് നാല് പോയിന്റുമായി അവസാന പതിനാറിലേക്ക് യോഗ്യത നേടിയ സാംപോളിയുടെ കുട്ടികളുടെ അടുത്ത എതിരാളി ശക്തരായ ഫ്രാന്സാണ്. ഗ്രൂപ്പ് സിയില് ചാമ്പ്യന്മാരായാണ് ഫ്രാന്സെത്തുന്നത്. രണ്ട് വിജയവും ഒരു സമനിലയും.
 | 

മിശിഹയുടെ പ്രീ-ക്വാര്‍ട്ടര്‍ എതിരാളികള്‍ ഫ്രാന്‍സ്; മരണക്കളിക്ക് തയ്യാറെടുത്ത് അര്‍ജന്റീന

മോസ്‌കോ: ഡി ഗ്രൂപ്പിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഭാഗ്യവും പോരാട്ടവീര്യവും ഒന്നിച്ചെത്തിയപ്പോള്‍ അര്‍ജന്റീനന്‍ സ്‌ക്വാഡ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. പക്ഷേ ഇനി മനോഹരമായ ഫുട്‌ബോളിന് മാത്രമെ മിശിഹയെയും കൂട്ടരെയും രക്ഷപ്പെടുത്താനാകൂ. ഗ്രൂപ്പ് ഡിയില്‍ നിന്ന് നാല് പോയിന്റുമായി അവസാന പതിനാറിലേക്ക് യോഗ്യത നേടിയ സാംപോളിയുടെ കുട്ടികളുടെ അടുത്ത എതിരാളി ശക്തരായ ഫ്രാന്‍സാണ്. ഗ്രൂപ്പ് സിയില്‍ ചാമ്പ്യന്‍മാരായാണ് ഫ്രാന്‍സെത്തുന്നത്. രണ്ട് വിജയവും ഒരു സമനിലയും.

ഇതുവരെയുള്ള ടീമിന്റെ പ്രകടനം എടുക്കുമ്പോള്‍ ഫ്രാന്‍സിനാണ് മുന്‍തൂക്കം. എന്നാല്‍ നൈജീരിയയെ തകര്‍ത്ത അര്‍ജന്റീനന്‍ സ്‌ക്വാഡ് താളം കണ്ടെത്തി കഴിഞ്ഞുവെന്നത് ആരാധക പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. മധ്യനിരയില്‍ മഷരാനോയുടെ പ്രകടനവും ഡിഫന്‍സില്‍ ഓട്ടമെന്‍ഡിയും റോജോയും മുന്നേറ്റത്തില്‍ മെസിയും മികച്ചു നിന്ന മത്സരമായിരുന്നു നൈജീരിയയുമായുള്ളത്. പെരസും ഹിഗ്വെയ്‌നും ഡി-മരിയയും കൂടി ഫോമിലേക്കുയര്‍ന്നാല്‍ ഫ്രാന്‍സിന് കാര്യങ്ങള്‍ എളുപ്പമാകില്ല.

അന്റോണിയോ ഗ്രീസ്മാന്‍, പോഗ്ബ, നബീല്‍ ഫാക്കിര്‍ തുടങ്ങിയ താരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഫ്രാന്‍സിന്റെ നിലനില്‍പ്പ്. ഡെന്‍മാര്‍ക്കുമായുള്ള മത്സരം സമനിലയിലായെങ്കിലും ടീം പ്രകടനത്തില്‍ ഫ്രാന്‍സ് കോച്ച് സംതൃപ്തനാണ്. മറുവശത്ത് മൂന്ന് ലീഗ് മത്സരങ്ങളിലും വ്യത്യസ്ഥമായ പരീക്ഷണം നടത്തുകയാണ് സാംപോളി ചെയ്തത്. ഇന്നലെ നൈജീരിയക്കെതിരെ ഇറങ്ങിയത് അഞ്ച് മാറ്റങ്ങളുമായിട്ടാണ്. റിസര്‍വ് ബെഞ്ചില്‍ നിന്ന് എത്തിവയരാണെങ്കില്‍ താളം കണ്ടെത്തിയതുമില്ല.

തന്ത്രപരമായ നീക്കങ്ങളില്‍ സാംപോളി പരാജയപ്പെട്ടാല്‍ അര്‍ജന്റീന പരാജയപ്പെടുമെന്നത് തീര്‍ച്ച. മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ ഗ്രൂപ്പ് സിയില്‍ രണ്ടാമതെത്തിയ ഡെന്‍മാര്‍ക്കിനെ നേരിടും. രണ്ടു സമനിലയും ഒരു ജയവുമുള്ള ഡെന്‍മാര്‍ക്കിന് അഞ്ച് പോയിന്റാണുള്ളത്. മികച്ച ഫോമില്‍ തുടരുന്ന ക്രോയേഷ്യയ്ക്കാണ് കണക്കുകളില്‍ മുന്‍തൂക്കം. 30നാണ് അര്‍ജന്റീനയുടെ മത്സരം.