നോക്കൗട്ട് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും; ഫ്രാന്‍സിനെ മറികടക്കാന്‍ സാംപോളിയുടെ തന്ത്രങ്ങള്‍ക്ക് കഴിയുമോ സാധ്യതകള്‍ ഇങ്ങനെ!

മോസ്കോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായി പ്രീ-ക്വാര്ട്ടര് മത്സരങ്ങള് ഇന്ന് ആരംഭിക്കും. ആദ്യ മത്സരത്തില് കരുത്തരായ ഫ്രാന്സ്-അര്ജന്റീന പോരാട്ടമായിരിക്കും നടക്കുക. ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഫ്രാന്സിന്റെ പ്രീ-ക്വാര്ട്ടര് പ്രവേശനം. എന്നാല് മെസിയുടെ സംഘത്തിന്റെ കാര്യം അത്ര ശുഭകരമല്ല. ഗ്രൂപ്പ് ഘട്ടത്തില് ക്രോയേഷ്യയോട് മൂന്ന് ഗോളിന്റെ തോല്വിയും ദുര്ബലരായ ഐസ്ലാന്റിനോട് സമനിലയും ഏറ്റുവാങ്ങി രണ്ടാമതായിട്ടാണ് ലാറ്റിനമേരിക്കന് കരുത്തര് രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. നോക്കൗട്ട് സ്റ്റേജില് തോല്ക്കുന്ന ടീമിന് നാട്ടിലേക്കുള്ള ടിക്കറ്റ് ലഭിക്കും. കസാനില് ശനിയാഴ്ച രാത്രി 7.30നാണ് കിക്കോഫ്. യൂറോപ്യന് ഫുട്ബോളും ലാറ്റിനമേരിക്കന്
 | 

നോക്കൗട്ട് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും; ഫ്രാന്‍സിനെ മറികടക്കാന്‍ സാംപോളിയുടെ തന്ത്രങ്ങള്‍ക്ക് കഴിയുമോ സാധ്യതകള്‍ ഇങ്ങനെ!

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശകരമായി പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സ്-അര്‍ജന്റീന പോരാട്ടമായിരിക്കും നടക്കുക. ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഫ്രാന്‍സിന്റെ പ്രീ-ക്വാര്‍ട്ടര്‍ പ്രവേശനം. എന്നാല്‍ മെസിയുടെ സംഘത്തിന്റെ കാര്യം അത്ര ശുഭകരമല്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ക്രോയേഷ്യയോട് മൂന്ന് ഗോളിന്റെ തോല്‍വിയും ദുര്‍ബലരായ ഐസ്‌ലാന്റിനോട് സമനിലയും ഏറ്റുവാങ്ങി രണ്ടാമതായിട്ടാണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. നോക്കൗട്ട് സ്റ്റേജില്‍ തോല്‍ക്കുന്ന ടീമിന് നാട്ടിലേക്കുള്ള ടിക്കറ്റ് ലഭിക്കും. കസാനില്‍ ശനിയാഴ്ച രാത്രി 7.30നാണ് കിക്കോഫ്.

യൂറോപ്യന്‍ ഫുട്‌ബോളും ലാറ്റിനമേരിക്കന്‍ കരുത്തും തമ്മിലുള്ള പോരാട്ടം ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കണക്കുകളില്‍ ഫ്രാന്‍സ് തന്നെയാണ് മുന്നില്‍ എങ്കിലും ഏത് നിമിഷവും തിരിച്ചുവരാനുള്ള കരുത്ത് മറോഡണയുടെ പിന്മുറക്കാര്‍ക്കുണ്ട്. ഇരു ടീമുകളുടെയും മധ്യനിരയുടെ ഫോമായിരിക്കും മത്സരത്തിന്റെ വിധിയെ നിര്‍ണയിക്കുക. നൈജീരിയക്കെതിരായ അവസാന മത്സരത്തില്‍ മികച്ച ഫോമിലേക്ക് തിരികെയെത്തിയിരിക്കുന്ന സൂപ്പര്‍ താരം ലയണല്‍ മെസിയിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷ. മധ്യനിരയില്‍ എവര്‍ ബനേഗയും ഹാവിയര്‍ മഷരാനോയും ഫോം നിലനിര്‍ത്തിയാല്‍ ഫ്രാന്‍സിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.

ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരനിരയാണ് ഫ്രാന്‍സിന്റേത്. അര്‍ജന്റീനയുടെ മിക്ക താരങ്ങളും 30ലധികം പ്രായമുള്ളവരാണ്. ഫിറ്റ്‌നസിന്റെ ആനുകൂല്യം ഫ്രാന്‍സിനായിരിക്കുമെന്ന് ചുരുക്കം. അന്റോയിന്‍ ഗ്രീസ്മാനും മധ്യനിരയില്‍ പോള്‍ പോഗ്ബയും ഫോമിലേക്കുയര്‍ന്നാല്‍ ഫ്രാന്‍സ് മികച്ച പോരാട്ടവീര്യം കാഴ്ച്ചവെക്കും. ഓസ്ട്രേലിയ, പെറു ടീമുകള്‍ക്കെതിരെ ആരാധക പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെച്ചിട്ടില്ലെങ്കിലും മികച്ച ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിയുന്ന ടീമാണ് ഫ്രാന്‍സ്.

മുന്നേറ്റത്തില്‍ ജിറൂഡ്, അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ഗ്രീസ്മാന്‍, ബ്ലെയ്സ് മറ്റിയുഡി, കൈലിയന്‍ എംബാപ്പെ എന്നിവരെത്തും. 4-3-3 അല്ലെങ്കില്‍ 4-2-3-1 എന്ന ശൈലിയിലാവും ഫ്രാന്‍സിറങ്ങുക. നൈജീരയയുമായുള്ള മത്സരത്തിലിറങ്ങിയ 4-4-2 ഫോര്‍മേഷന്‍ അര്‍ജന്റീനന്‍ കോച്ച് സാംപോളി മാറ്റാന്‍ സാധ്യയയില്ല. മെസിയും ഹിഗ്വെയിനും മുന്നേറ്റനിരയില്‍ തുടര്‍ന്നാല്‍ ബനേഗ പ്ലേമേക്കറുടെ റോളിലെത്തും. റോഹോയും ഓട്ടമെന്‍ഡിയും പ്രതിരോധനിരയെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാധ്യതാ പ്ലെയിംഗ് ഇലവന്‍.

ഫ്രാന്‍സ്: 1 ലോറിസ്, 21 ഹെര്‍ണാണ്ടസ്, 5 ഉംറ്റിറ്റി, 4 വരാനെ, 2 പാവാര്‍ഡ്, 6 പോഗ്ബ, 13 കാന്റെ, 14 മറ്റിയുഡി, 7 ഗ്രീസ്മാന്‍, 10 എംബാപ്പെ, 9 ജിറൂഡ്

അര്‍ജന്റീന: 12 അര്‍മനി, 2 മെര്‍ക്കാഡോ, 17 ഒട്ടാമെന്‍ഡി, 16 റോഹോ, 3 ടാക്ലിയാഫിക്കോ, 11 മരിയ, 7 ബനേഗ, 14 മഷെറാനോ, 15 പെരസ്, 9 ഹിഗ്വയ്ന്‍, 10 മെസ്സി