‘ഞാന്‍ ഒരു ഫുട്ബാളറാണ്, രാഷ്ട്രീയക്കാരനല്ല’; മെസ്യൂത് ഓസില്‍

ഞാന് ഒരു ഫുട്ബാളറാണ്, രാഷ്ട്രീയക്കാരനല്ല! തുര്ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാനൊപ്പം ചിത്രമെടുത്തതിന് വംശീയമായി അധിക്ഷേപിക്കപ്പെട്ട് അന്തരാഷ്ട്ര ഫുട്ബോള് കരിയര് അവസാനിപ്പിക്കേണ്ടി വന്ന മെസ്യൂത് ഓസിലിന്റെ വാക്കുകളാണിത്. ജര്മ്മന് ഫുട്ബോളറായ ഓസില് തുര്ക്കി വംശജനാണ്. തുര്ക്കിയോടാണ് ഓസിലിന്റെ കൂറെന്ന് ജര്മ്മന് മാധ്യമങ്ങള് അധിക്ഷേപിച്ചതിനെ തുടര്ന്നായിരുന്നു ഓസില് കരിയര് അവസാനിപ്പിക്കാന് തീരുമാനിച്ചത്. ഇനി ജര്മനിക്ക് വേണ്ടി കളിക്കില്ലെന്ന് 29കാരനായ താരം സോഷ്യല് മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.
 | 

‘ഞാന്‍ ഒരു ഫുട്ബാളറാണ്, രാഷ്ട്രീയക്കാരനല്ല’; മെസ്യൂത് ഓസില്‍

ഞാന്‍ ഒരു ഫുട്ബാളറാണ്, രാഷ്ട്രീയക്കാരനല്ല! തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനൊപ്പം ചിത്രമെടുത്തതിന് വംശീയമായി അധിക്ഷേപിക്കപ്പെട്ട് അന്തരാഷ്ട്ര ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന മെസ്യൂത് ഓസിലിന്റെ വാക്കുകളാണിത്. ജര്‍മ്മന്‍ ഫുട്‌ബോളറായ ഓസില്‍ തുര്‍ക്കി വംശജനാണ്. തുര്‍ക്കിയോടാണ് ഓസിലിന്റെ കൂറെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്നായിരുന്നു ഓസില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇനി ജര്‍മനിക്ക് വേണ്ടി കളിക്കില്ലെന്ന് 29കാരനായ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.

വിരമിക്കല്‍ പ്രഖ്യാപനത്തിന് മുന്‍പ് ഓസില്‍ ആരാധകര്‍ക്ക് നല്‍കിയ വിശദീകരണ കുറിപ്പ്.

കഴിഞ്ഞ ആഴ്ചകള്‍ എനിക്ക് പുനര്‍വിചിന്തനത്തിന്റെ സമയമായിരുന്നു. മറ്റു പലരെയുംപോലെ എന്റെ പൈതൃകം ഒന്നിലേറെ നാടുകളുമായി ചേര്‍ന്നുനില്‍ക്കുന്നു. ഞാന്‍ വളര്‍ന്നത് ജര്‍മനിയിലാണെങ്കിലും എന്റെ കുടുംബത്തിന്റെ വേരുകള്‍ തുര്‍ക്കിയിലാണ്. രണ്ടു ഹൃദയമാണെനിക്ക്, ഒന്ന് ജര്‍മനാണെങ്കില്‍ തുര്‍ക്കിയുടേതാണ് രണ്ടാമത്തേത്. വന്നവഴി മറക്കരുതെന്നായിരുന്നു അമ്മ ചെറുപ്പത്തില്‍ എന്നെ പഠിപ്പിച്ചത്. ആ മൂല്യങ്ങള്‍ ഞാന്‍ ഇന്നും കാത്തുപോരുന്നു.

‘ഞാന്‍ ഒരു ഫുട്ബാളറാണ്, രാഷ്ട്രീയക്കാരനല്ല’; മെസ്യൂത് ഓസില്‍

ഒരു ചാരിറ്റി, വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ലണ്ടനില്‍ കഴിഞ്ഞ മേയില്‍ ഞാന്‍ പ്രസിഡന്റ് ഉര്‍ദുഗാനെ കണ്ടിരുന്നു. 2010ല്‍ ബര്‍ലിനില്‍ ജര്‍മനിയും തുര്‍ക്കിയും ഏറ്റുമുട്ടിയപ്പോള്‍ അംഗല മെര്‍കലിനൊപ്പം കളി കാണാനെത്തിയപ്പോഴും അദ്ദേഹത്തെ കണ്ടതാണ്. ഞങ്ങളുടെ ചിത്രം ജര്‍മന്‍ മാധ്യമങ്ങളില്‍ വലിയ കോലാഹലം സൃഷ്ടിച്ചത് ഞാന്‍ മനസ്സിലാക്കുന്നു. ഇതിന്റെ പേരില്‍ ഞാന്‍ വഞ്ചന നടത്തിയെന്നും കള്ളം പറയുന്നുവെന്നുമാണ് ചിലരുടെ ആക്ഷേപം. എന്നാല്‍, ആ ചിത്രം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എടുത്തതേയല്ല. എന്റെ പിതാമഹന്മാരുടെ നാട്ടില്‍ ഉന്നത രാഷ്ട്രീയ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്കൊപ്പമുള്ള ചിത്രം മാത്രമാണ്. ഞാന്‍ ഒരു ഫുട്ബാളറാണ്, രാഷ്ട്രീയക്കാരനല്ല. എന്തെങ്കിലും രാഷ്ട്രീയ നയം തീരുമാനിക്കാനായിരുന്നില്ല ആ കാഴ്ച. ചെറുപ്പത്തില്‍ കളിക്കാരനായതിനാലാകാം എന്നുമെന്നപോലെ അന്നും ഫുട്ബാള്‍ മാത്രമായിരുന്നു ഞങ്ങള്‍ ചര്‍ച്ച ചെയ്തത്.

‘ഞാന്‍ ഒരു ഫുട്ബാളറാണ്, രാഷ്ട്രീയക്കാരനല്ല’; മെസ്യൂത് ഓസില്‍

ഇന്ന് എത്തിപ്പെട്ട വലിയ നേട്ടങ്ങളില്‍ അഭിമാനിക്കുന്ന എന്റെ കുടുംബത്തെ അനാദരിക്കുന്നതിന് തുല്യമാകും പ്രസിഡന്റിനെ കാണേണ്ടെന്ന് ഞാന്‍ തീരുമാനമെടുക്കുന്നത്. ആര് പ്രസിഡന്റായി എന്നതല്ല, എന്റെ വിഷയം. പ്രസിഡന്റാണ് എന്നതാണ്. രാഷ്ട്രീയ പദവിയെ ആദരിക്കുക മാത്രമായിരിക്കണം അന്ന് ബ്രിട്ടീഷ് രാജ്ഞിയും പ്രധാനമന്ത്രി തെരേസ മേയും അദ്ദേഹത്തെ സ്വീകരിച്ചപ്പോള്‍ ചെയ്തത്. ജര്‍മന്‍ പ്രസിഡന്റായാലും തുര്‍ക്കി പ്രസിഡന്റായാലും എന്റെ ചെയ്തികള്‍ മാറില്ല. തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും ഇതേ ചിത്രം ഞാന്‍ എടുക്കുമായിരുന്നു.

(പരിഭാഷ: മാധ്യമം ഓണ്‍ലൈന്‍)