‘ഭാര്യയും മകളുമായി അവരുള്ള ബസില്‍ പോലും യാത്ര ചെയ്യില്ല’; രാഹുലിനും പാണ്ഡ്യയ്ക്കുമെതിരെ ഹര്‍ഭജന്‍

ചാറ്റ് ഷോ വിവാദത്തില്പ്പെട്ട ഇന്ത്യന് ക്രിക്കറ്റ് താരങ്ങളായ കെ.എല് രാഹുലിനും ഹര്ദ്ദിക് പാണ്ഡ്യയ്ക്കുമെതിരെ രൂക്ഷ വിമര്ശനവുമായി സീനിയര് താരം ഹര്ഭജന് സിംഗ്. ഭാര്യയും മകളും ഒപ്പമുണ്ടെങ്കില് ഹാര്ദിക്കും രാഹുലുമുള്ള ടീം ബസില് പോലും യാത്ര ചെയ്യില്ലെന്ന് ഹര്ഭജന് വ്യക്തമാക്കി. വിരാട് കോലി ഇരുവരെയും നേരത്തെ വിമര്ശിച്ചിരുന്നു. പിന്നാലെയാണ് ഹര്ഭജനും രൂക്ഷ പ്രതികരണം നടത്തിയിരിക്കുന്നത്.
 | 
‘ഭാര്യയും മകളുമായി അവരുള്ള ബസില്‍ പോലും യാത്ര ചെയ്യില്ല’; രാഹുലിനും പാണ്ഡ്യയ്ക്കുമെതിരെ ഹര്‍ഭജന്‍

മുംബൈ: ചാറ്റ് ഷോ വിവാദത്തില്‍പ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കെ.എല്‍ രാഹുലിനും ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സീനിയര്‍ താരം ഹര്‍ഭജന്‍ സിംഗ്. ഭാര്യയും മകളും ഒപ്പമുണ്ടെങ്കില്‍ ഹാര്‍ദിക്കും രാഹുലുമുള്ള ടീം ബസില്‍ പോലും യാത്ര ചെയ്യില്ലെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. വിരാട് കോലി ഇരുവരെയും നേരത്തെ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ഹര്‍ഭജനും രൂക്ഷ പ്രതികരണം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമില്‍ അംഗമായ എല്ലാവരുടേയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ് ഇരുവരുടെയും പ്രസ്താവന. ഡ്രസിങ് റൂമില്‍ പോലും ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് ലജ്ജയില്ലാതെ ഒരു ചാറ്റ് ഷോയ്ക്കിടെ ഇരുവരും പറഞ്ഞത്. സച്ചിന്‍ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയാണ് ഇരുവരും കളങ്കപ്പെടുത്തിയത്. എല്ലാ ക്രിക്കറ്റ് താരങ്ങളും അവര്‍ പറഞ്ഞത് പോലെയാണെന്ന് ആളുകള്‍ കരുതുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

നേരത്തെ ഇരുവര്‍ക്കുമെതിരെ കടുത്ത നടപടി വേണമെന്ന് കമ്മറ്റി ഫോര്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവി വിനോദ് റായ് നിര്‍ദേശിച്ചിരുന്നു. നായകന്‍ വിരാട് കോലിയും ഇരുവര്‍ക്കുമെതിരെ രംഗത്ത് വന്നിരുന്നു. ഇത്തരം വ്യക്തിഗത അഭിപ്രായ പ്രകടനങ്ങള്‍ ടീമിന്റെ അഭിപ്രായമായി വ്യാഖ്യാനിക്കരുത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കാഴ്ചപ്പാടില്‍ ഇരുവരും നടത്തിയ പരാമര്‍ശങ്ങള്‍ ഒട്ടും സ്വീകാര്യമല്ല. തങ്ങള്‍ നടത്തിയ പ്രസ്താവനയുടെ ഗൗരവം ഇരുവര്‍ക്കും ഇതിനകം ബോധ്യമായിട്ടുണ്ട്. ഇനിയും ഇത്തരം പരാമര്‍ശങ്ങള്‍ ഇവര്‍ ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കോലി വ്യക്തമാക്കി.