ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം; മാപ്പ് ചോദിച്ച് ഹര്‍ഭജന്‍ സിങ്

2008 സീസണിലെ ഐ.പി.എല് മത്സരത്തിനിടെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ മുഖത്തടിച്ച സംഭവത്തില് മാപ്പ് ചോദിച്ച് ഹര്ഭജന് സിങ്. ഇപ്പോഴും 2008ല് സംഭവിച്ച ആ തെറ്റിനെക്കുറിച്ച് ആളുകള് സംസാരിക്കുന്നതായി എനിക്കറിയാം. ജീവിതത്തില് എന്തെങ്കിലും മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കില് അത് അന്നത്തെ കാര്യമാണ്. പഴയകാലത്തേക്ക് തിരികെ പോയി തെറ്റുതിരുത്താന് കഴിഞ്ഞാല് താന് അത് ചെയ്യുമായിരുന്നുവെന്നും ഭാജി വ്യക്തമാക്കി.
 | 
ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം; മാപ്പ് ചോദിച്ച് ഹര്‍ഭജന്‍ സിങ്

മുംബൈ: 2008 സീസണിലെ ഐ.പി.എല്‍ മത്സരത്തിനിടെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ മുഖത്തടിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് ഹര്‍ഭജന്‍ സിങ്. ഇപ്പോഴും 2008ല്‍ സംഭവിച്ച ആ തെറ്റിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നതായി എനിക്കറിയാം. ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് അന്നത്തെ കാര്യമാണ്. പഴയകാലത്തേക്ക് തിരികെ പോയി തെറ്റുതിരുത്താന്‍ കഴിഞ്ഞാല്‍ താന്‍ അത് ചെയ്യുമായിരുന്നുവെന്നും ഭാജി വ്യക്തമാക്കി.

അന്ന് ശ്രീശാന്തിനോട് യാതൊരു കാരണവശാലും അങ്ങനെ ചെയ്യരുതായിരുന്നു. അവനെ ഒരു സഹോദരനായിട്ടാണ് പരിഗണിക്കുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി. ശ്രീക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും ഭാജി അറിയിച്ചു. ഹര്‍ഭജന്‍ മുഖത്തടിച്ച സംഭവത്തില്‍ പരാതിയോ പരിഭവമോ ഇല്ലെന്ന് ശ്രീശാന്ത് നിലപാടറിയിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെയായിരുന്നു ശ്രീശാന്തിന്റെ തുറന്നുപറച്ചില്‍.

സ്വന്തം ഗ്രൗണ്ടില്‍ തോറ്റ അവസ്ഥയായിരുന്നതിനാല്‍ ഭാജിക്ക് അത് ഇഷ്ടപ്പെട്ടില്ല. മുന്നറിയിപ്പ് തന്നിട്ടും അദ്ദേഹത്തിനടുത്ത് പോയി ഞാന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം കൈമുട്ട് കൊണ്ട് മുഖത്തിടിക്കുകയായിരുന്നു. ഞാനാണ് അതിരുകടന്നത്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. അപ്പോള്‍ വേണമെങ്കില്‍ എനിക്ക് അദ്ദേഹത്തെ തിരിച്ചിടിക്കാമായിരുന്നു. ഭാജി എനിക്ക് സഹോദര തുല്യനാണെന്നും ശ്രീ പറഞ്ഞിരുന്നു.