‘പന്തിന്റെ’ തനി നാടന്‍ ഷോട്ടുകള്‍; വിക്‌ളങ്കനായി ഭുവനേശ്വര്‍ കുമാര്‍; വീഡിയോ കാണാം

ഐപിഎല്ലില് മികച്ച പ്രകടം കാഴ്ച്ചവെക്കുന്ന യുവതാരങ്ങളുടെ പട്ടികയില് മുന്നിരയിലുള്ള താരമാണ് ഋഷഭ് പന്ത്. സണ്റൈസേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തില് കളം നിറഞ്ഞാടിയ പന്ത് അടിച്ചു കൂട്ടിയത് 128 റണ്സാണ്. വെറും 63 പന്തില് 15 ഫോറിന്റെയും ഏഴു സിക്സിന്റെയും അകമ്പടിയോടെയായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. ഈ സീസണിലെ മികച്ച വ്യക്തിഗത പ്രകടനം കൂടിയാണിത്. സെഞ്ച്വറി നേടിയത് മാത്രമല്ല പന്തിന്റെ ഇന്നിംഗിസിന്റെ പ്രത്യേകത. ധോനിയുടെ ഹെലികോപ്റ്റര് ഷോട്ടിനെ വെല്ലുന്ന തരം ടെക്നിക്കുകള് ഉപയോഗിച്ചാണ് പന്ത് മിക്ക ബൗണ്ടറികളും നേടിയിരിക്കുന്നത്.
 | 

‘പന്തിന്റെ’ തനി നാടന്‍ ഷോട്ടുകള്‍; വിക്‌ളങ്കനായി ഭുവനേശ്വര്‍ കുമാര്‍; വീഡിയോ കാണാം

ഐപിഎല്ലില്‍ മികച്ച പ്രകടം കാഴ്ച്ചവെക്കുന്ന യുവതാരങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള താരമാണ് ഋഷഭ് പന്ത്. സണ്‍റൈസേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളം നിറഞ്ഞാടിയ പന്ത് അടിച്ചു കൂട്ടിയത് 128 റണ്‍സാണ്. വെറും 63 പന്തില്‍ 15 ഫോറിന്റെയും ഏഴു സിക്സിന്റെയും അകമ്പടിയോടെയായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. ഈ സീസണിലെ മികച്ച വ്യക്തിഗത പ്രകടനം കൂടിയാണിത്. സെഞ്ച്വറി നേടിയത് മാത്രമല്ല പന്തിന്റെ ഇന്നിംഗിസിന്റെ പ്രത്യേകത. ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനെ വെല്ലുന്ന തരം ടെക്‌നിക്കുകള്‍ ഉപയോഗിച്ചാണ് പന്ത് മിക്ക ബൗണ്ടറികളും നേടിയിരിക്കുന്നത്.

ഒറ്റ നോട്ടത്തില്‍ തനി നാടന്‍ വെടിക്കെട്ട് ബാറ്റിംഗ് എന്നു പറയാം. ഭുവനേശ്വര്‍ കുമാറിനെ യാതൊരു ദയയുമില്ലാതെയാണ് പന്ത് പെരുമാറിയത്. ഭുവനേശ്വര്‍ എറിഞ്ഞ 17.4-ാമത്തെ ഓവറില്‍ ഓഫ്സൈഡിലേക്ക് വന്ന ബോള്‍ കോരിയെടുത്ത് ബൗണ്ടറിയിലെത്തിച്ചു. തുടരെത്തുടരെ ഇത്തരം ഷോട്ടുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു. പേസ് ബൗളര്‍മാര്‍ക്കെതിരെ ഇത്തരം ഷോട്ടുകള്‍ കളിക്കുക പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ പന്ത് അനായാസമാണ് ഭുവനേശ്വര്‍ എറിയുന്ന ബോളുകള്‍ വിക്കറ്റിന് പിറകിലൂടെ ബൗണ്ടറിയിലെത്തിക്കുന്നത്.

എന്നാല്‍ ഋഷഭ് പന്തിന്റെ മനോഹരമായി ഇന്നിംഗിസിനും ഡല്‍ഹിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. പന്തിന്റെ പ്രകടനമികവില്‍ ആതിഥേയര്‍ ഉയര്‍ത്തിയ 187 റണ്‍സ് സണ്‍റൈസേഴ്‌സ് മറികടന്നു. ശിഖര്‍ ധവാന്റെയും കെയ്ന്‍ വില്യംസണിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് സണ്‍റൈസേഴ്‌സിനെ വിജയം സമ്മാനിച്ചത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.