ടെസ്റ്റ് റാങ്കിംഗില്‍ മുന്നേറി അശ്വന്‍, നായകന്‍ കോലിക്ക് തിരിച്ചടി

ടെസ്റ്റില് ഏറ്റവും വേഗത്തില് 350 വിക്കറ്റ് നേടിയ മുരളീധരന്റൈ റെക്കോഡിനൊപ്പമെത്താനും അശ്വിന് കഴിഞ്ഞിരുന്നു.
 | 
ടെസ്റ്റ് റാങ്കിംഗില്‍ മുന്നേറി അശ്വന്‍, നായകന്‍ കോലിക്ക് തിരിച്ചടി

ദുബായ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വന്‍. ഐ.സി.സി ഏറ്റവുമൊടുവില്‍ പുറത്തുവിട്ട ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വന്‍ ആറാം സ്ഥാനത്താണ്. രവീന്ദ്ര ജഡേജയാണ് പട്ടികയില്‍ അശ്വിന് മുന്നിലുള്ള ഇന്ത്യന്‍ താരം. ജഡേജ മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ 14-ാമനാണ് അശ്വന്‍. ജസ്പ്രീത് ബുമ്രയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബൗളര്‍.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ എട്ടു വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 350 വിക്കറ്റ് നേടിയ മുരളീധരന്റൈ റെക്കോഡിനൊപ്പമെത്താനും അശ്വിന് കഴിഞ്ഞിരുന്നു. ഇന്ത്യയുടെ ഇതിഹാസ താരം അനില്‍ കുംബ്ലയെക്കാള്‍ മികച്ച പ്രകടനമാണ് സമീപകാലത്ത് അശ്വന്‍ പുറത്തെടുത്തിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് തിരിച്ചടിയേറ്റു. ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ കോലിയുടെ സ്ഥാനത്തിന് തിരിച്ചടിയുണ്ടായില്ലെങ്കിലും പോയി്ന്റ നിലയില്‍ വലിയ കുറവുണ്ടായി. 899 ആണ് കോലിയുടെ ഇപ്പോഴത്തെ പോയിന്റ്.

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഏറ്റവും കുതിപ്പ് നടത്തിയത് രോഹിത് ശര്‍മ്മയാണ്. 36 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഹിറ്റ്മാന്‍ 17-ാം സ്ഥാനത്താണ്. ജഡേജയും മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. വിശാഖപട്ടണത്ത് 70 റണ്‍സും ആറു വിക്കറ്റും ജഡേജ നേടിയിരുന്നു.