Friday , 20 September 2019
News Updates

പരിക്ക് ഭേദമായി; ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്ക് സൂപ്പര്‍താരം തിരികെയെത്തുമെന്ന് സെലക്ടര്‍മാര്‍

മുംബൈ: പരിക്കേറ്റ കേദാര്‍ ജാദവ് ലോകകപ്പ് സ്‌ക്വാഡിലേക്ക് തിരികെയെത്തുന്നു. ഐപിഎല്ലിനിടെ തോളിന് പരിക്കേറ്റ കേദാറിന് ലോകകപ്പ് നഷ്ടമായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ താരം പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുത്തതായും ലോകകപ്പ് ടീമില്‍ കളിക്കുമെന്നും സെലക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെ ഋഷഭ് പന്ത് ഇത്തവണ ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പായി. ബാറ്റുകൊണ്ടും ബോളുകൊണ്ടും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള താരമാണ് കേദാര്‍ ജാദവ്.

നേരത്തെ പാണ്ഡ്യ സഹോദരങ്ങളാവും (ഹര്‍ദ്ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ) ലോകകപ്പില്‍ ഇന്ത്യയുടെ മധ്യനിരയെ നയിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഐ.പി.എല്ലിലെ മികച്ച പ്രകടനം കേദാര്‍ ജാദവിന് ഗുണകരമായി. എന്നാല്‍ സീസണ്‍ അവസാന സമയത്ത് ജാദവിനേറ്റ പരിക്ക് കാര്യങ്ങള്‍ മാറ്റിമറിച്ചു. ഇതോടെ ഋഷഭ് പന്തിന് നറുക്ക് വീഴുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ജാദവിന് വേണ്ടി അവസാന നിമിഷം വരെ കാത്തിരിക്കുമെന്നായിരുന്നു സെലക്ടര്‍മാര്‍ നേരത്തെ പ്രതികരിച്ചത്.

59 ഏകദിനങ്ങളില്‍ നിന്ന് 1174 റണ്‍സാണ് ജാദവ് ഇന്ത്യയ്ക്കായി നേടിയിരിക്കുന്നത്. 43.48 ശരാശരിയും 102.53 സ്‌ട്രൈക്ക് റേറ്റുമുള്ള ജാദവ് ഐ.പി.എല്ലിലെ വിലയേറിയ ഓള്‍റൗണ്ടര്‍മാരില്‍ പ്രധാനിയാണ്. ഏകദിനങ്ങളില്‍ 5 അര്‍ധ സെഞ്ച്വറികളും രണ്ട് സെഞ്ച്വറിയും താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 59 മത്സങ്ങളില്‍ 27 വിക്കറ്റുകളും ജാദവ് നേടിയിട്ടുണ്ട്. ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ 26-ാം സ്ഥാനത്താണ് താരം.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ്മ (ഉപ നായകന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, എം എസ് ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.

DONT MISS