കുടിയേറ്റക്കാരെ നിരന്തരം അധിക്ഷേപിച്ചിരുന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി അറിയാന്‍! സാമുവല്‍ ഉംറ്റിറ്റി കാമറൂണ്‍ രക്തമാണ്

കുടിയേറ്റക്കാരെ പുച്ഛിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്ന ഒരു പ്രസിഡന്റ് ഉണ്ടായിരുന്നു ഫ്രാന്സിന്. നിക്കോളാസ് സര്ക്കോസി! ഒരിക്കല് പറഞ്ഞത് കുടിയേറ്റക്കാര് ഞങ്ങളുടെ നാടിന്റെ മാലിന്യമാണെന്നാണ്. മറ്റൊരിക്കല് തീവ്രവാദവും അക്രമവുമെല്ലാം കുടിയേറ്റ ജനതയുടെ തലയില് വെച്ചുകെട്ടാന് ശ്രമിച്ചു. തുടര്ച്ചയായി ലോകം അദ്ദേഹത്തിന്റെ പ്രസ്താവനകളെ വിമര്ശിച്ചെങ്കിലും കുടിയേറ്റനയങ്ങള് കടുപ്പമേറിയതാക്കി. വംശീയതയുടെ മറ്റൊരു രൂപമായിരുന്നു സര്ക്കോസിയുടെ നിലപാടുകള്.
 | 

കുടിയേറ്റക്കാരെ നിരന്തരം അധിക്ഷേപിച്ചിരുന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി അറിയാന്‍! സാമുവല്‍ ഉംറ്റിറ്റി കാമറൂണ്‍ രക്തമാണ്

മോസ്‌കോ: കുടിയേറ്റക്കാരെ പുച്ഛിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്ന ഒരു പ്രസിഡന്റ് ഉണ്ടായിരുന്നു ഫ്രാന്‍സിന്. നിക്കോളാസ് സര്‍ക്കോസി! ഒരിക്കല്‍ പറഞ്ഞത് കുടിയേറ്റക്കാര്‍ ഞങ്ങളുടെ നാടിന്റെ മാലിന്യമാണെന്നാണ്. മറ്റൊരിക്കല്‍ തീവ്രവാദവും അക്രമവുമെല്ലാം കുടിയേറ്റ ജനതയുടെ തലയില്‍ വെച്ചുകെട്ടാന്‍ ശ്രമിച്ചു. തുടര്‍ച്ചയായി ലോകം അദ്ദേഹത്തിന്റെ പ്രസ്താവനകളെ വിമര്‍ശിച്ചെങ്കിലും കുടിയേറ്റനയങ്ങള്‍ കടുപ്പമേറിയതാക്കി. വംശീയതയുടെ മറ്റൊരു രൂപമായിരുന്നു സര്‍ക്കോസിയുടെ നിലപാടുകള്‍.

കുടിയേറ്റക്കാരെ നിരന്തരം അധിക്ഷേപിച്ചിരുന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി അറിയാന്‍! സാമുവല്‍ ഉംറ്റിറ്റി കാമറൂണ്‍ രക്തമാണ്

ഫ്രഞ്ച് ജനതയുടെ 10 ശതമാനത്തില്‍ താഴെ മാത്രം വരുന്ന കുടിയേറ്റ ജനസംഖ്യ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നല്‍കുന്ന സംഭാവന വളരെ വലുതാണ്. ഇന്നലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഫ്രാന്‍സ് കാല്‍പന്തുകളിയുടെ ചരിത്രനേട്ടം സ്വന്തമാക്കി ഫൈനലിലേക്ക് നടത്തിയ കുതിപ്പിന് പിന്നിലെ കരുത്ത് ഒരു കറുത്ത വര്‍ഗക്കാരനായ കുടിയേറ്റക്കാരനായിരുന്നു. സാമുവല്‍ ഉംറ്റിറ്റിയുടെ മനോഹരമായ ഹെഡര്‍ ബെല്‍ജിയം ഗോളിയെ കബളിപ്പിച്ച് വലയിലെത്തുമ്പോള്‍ അത് ഫ്രഞ്ച് കുടിയേറ്റ വിരുദ്ധര്‍ക്കും വംശവെറിയന്‍മാര്‍ക്കുമുള്ള മറുപടി കൂടിയയി മാറുകയായിരുന്നു. ഉംറ്റിറ്റി ലോകഫുട്‌ബോളില്‍ അധികം ഉയര്‍ന്ന് കേള്‍ക്കാത്ത പേരുകളിലൊന്നാണ്. എന്നാല്‍ ലാലിഗയിലെ വിലയേറിയ ഡിഫന്‍ഡര്‍മാരില്‍ മുന്‍നിരക്കാരനാണ് കാമറൂണ്‍ വംശജന്‍ കൂടിയായ ഇദ്ദേഹം.

കുടിയേറ്റക്കാരെ നിരന്തരം അധിക്ഷേപിച്ചിരുന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി അറിയാന്‍! സാമുവല്‍ ഉംറ്റിറ്റി കാമറൂണ്‍ രക്തമാണ്

ബാഴ്‌സലോണയുടെ വന്‍മതിലെന്നാണ് ഉംറ്റിറ്റി അറിയപ്പെടുന്നത്. ബാഴ്‌സ പ്രതിരോധനിരയുടെ വിശ്വസ്തന്‍. ആദ്യ ലോകകപ്പില്‍ തന്നെ ഈ പ്രതിരോധനിരക്കാരന്‍ ഗോള്‍ നേടിയെന്നതും ശ്രദ്ധയമാണ്. വെറും 24 വയസിനുള്ളില്‍ തന്നെ ലോകത്തിലെ മികച്ച ക്ലബിലെത്തുകയും ചെയ്ത അപൂര്‍വ്വം താരങ്ങളിലൊന്ന്. ഫ്രാന്‍സിന്റെ കാല്‍പന്തു ചരിത്രത്തില്‍ മറക്കാനാവാത്ത ചില പേരുകളുണ്ട് മിഷേല്‍ പ്ലാറ്റിനി, എറിക് കന്റോണ, സിനെദിന്‍ സിദാന്‍, തിയറി ഓന്റി ഇവരൊക്കെ കുടിയേറ്റ ജനതയുടെ പ്രതിനിധാനങ്ങളാണ്. സിദാന്‍ ഉയര്‍ത്തിയ കപ്പും ഇന്നലെ ഉംറ്റിറ്റിയുടെ ഗോളുമെല്ലാം കുടിയേറ്റ ജനത ഫ്രാന്‍സിന് നല്‍കിയ സംഭാവനകളില്‍ ചിലത് മാത്രം.