ഓസീസിന് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി; സ്മിത്തിന് അര്‍ധസെഞ്ച്വറി

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 18 റണ്സിനിടയില് ഓപ്പണര് ഡേവിഡ് വാര്ണറെ നഷ്ടമായിരുന്നു.
 | 
ഓസീസിന് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി; സ്മിത്തിന് അര്‍ധസെഞ്ച്വറി

ബംഗളൂരു: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് രണ്ടു വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 18 റണ്‍സിനിടയില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായിരുന്നു. ഷമിയുടെ ഇന്‍സിംഗ്വര്‍ ഓഫ്‌സൈഡിലേക്ക് കളിക്കാന്‍ ശ്രമിച്ച വാര്‍ണറിനെ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുല്‍ കൈപ്പിടിയിലാക്കി. മികച്ച രീതിയില്‍ കളിച്ചിരുന്ന മറ്റൊരു ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റും ഓസീസിന് നഷ്ടമായി. സ്മിത്തുമായി ഉണ്ടായ ആശയകുഴപ്പം ഫിഞ്ചിനെ റണ്ണൗട്ടാക്കുകയായിരുന്നു.

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്. ഇന്നത്തെ വിജയിക്കായിരിക്കും പരമ്പര. അര്‍ധസെഞ്ച്വറിയുമായി സ്മിത്തും(62), ലാബോര്‍ശ്വനുമാണ്( 40) ക്രീസില്‍. അവസാനം വിവരം ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ 26 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തിട്ടുണ്ട്. ഓസീസ് നിരയില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ പകരം ജോഷ് ഹെയ്‌സെല്‍വുഡാണ് കളിക്കുന്നത്. അതേസമയം ഇന്ത്യന്‍ നിരയില്‍ മാറ്റമില്ല.