Monday , 30 March 2020
News Updates

പരിക്ക് വിനയാകുന്നു; ഇന്ത്യയുടെ ന്യൂസീലാന്‍ഡ് പര്യടനത്തിന് രണ്ട് സൂപ്പര്‍ താരങ്ങളില്ല

മുംബൈ: ന്യൂസിലാന്‍ഡ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് പരിക്ക് വിനയാകുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍, പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കരുത്തരായ ന്യൂസിലാന്‍ഡിനെതിരെ മികച്ച ടീമിനെ അണിനിരത്തുകയെന്ന ടീം മാനേജ്‌മെന്റ് തീരുമാനത്തിന് ഇതോടെ തിരിച്ചടിയാകും. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റത്. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഓഫ്‌സൈഡിലേക്ക് ഡ്രൈവ് ചെയ്ത പന്ത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ധവാന് പരിക്കേല്‍ക്കുന്നത്. പരിശോധനയില്‍ തോളെല്ലിന് കാര്യമായ ക്ഷതം സംഭവിച്ചതായി വ്യക്തമാവുകയും ചെയ്തു.

ഇതോടെ ട്വന്റി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണിംഗ് ജോടി കളത്തിലിറങ്ങില്ല. ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്കും പരിക്കേറ്റിരുന്നു. ഗുരുതരമല്ലാത്തതിനാല്‍ അദ്ദേഹത്തിന് മൂന്നാം ഏകദിനത്തിന് പാഡണിയാന്‍ കഴിഞ്ഞു. ധവാന്റെ അസാനിധ്യത്തില്‍ കെ.എല്‍ രാഹുലാവും കിവീസ് പര്യടനത്തിന് രോഹിത്തിനൊപ്പം ക്രീസിലെത്തുക.

വിദര്‍ഭയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് ഇഷാന്തിന് പരിക്കേല്‍ക്കുന്നത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇഷാന്തും ശര്‍മ്മ എന്നിങ്ങനെയുള്ള പേസ് ത്രയം വിദേശ പിച്ചുകളില്‍ വലിയ അപകട വിതയ്ക്കുന്നവരാണ്. നൈറ്റ് വാച്ച്മാന്‍ റോളിലും ഇഷാന്ത് തിളങ്ങാറുണ്ട്. ന്യൂസീലാന്‍ഡിലെ വേഗമേറിയ പിച്ചിലെ ഇഷാന്തിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകും.

DONT MISS