മൊഹാലി ഏകദിനത്തില്‍ ഇന്ത്യ ടോസ്; ധോനിക്ക് പകരം ഋഷഭ് പന്ത് ടീമില്‍

ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില് ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങുക. എം.എസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്പാട്ടി റായുഡുവിന് പകരം കെ എല് രാഹുലും ഷമിക്ക് പകരം ഭുവിയും ജഡേജയ്ക്ക് പകരം ചാഹലും ടീമിലെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില് ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിക്കുകയാണെങ്കില് ഇന്ത്യക്ക് പരമ്പര സ്വന്തമാക്കും.
 | 
മൊഹാലി ഏകദിനത്തില്‍ ഇന്ത്യ ടോസ്; ധോനിക്ക് പകരം ഋഷഭ് പന്ത് ടീമില്‍

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങുക. എം.എസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്പാട്ടി റായുഡുവിന് പകരം കെ എല്‍ രാഹുലും ഷമിക്ക് പകരം ഭുവിയും ജഡേജയ്ക്ക് പകരം ചാഹലും ടീമിലെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിക്കുകയാണെങ്കില്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കും.

ഇന്നത്തെ മത്സരത്തില്‍ രണ്ട് സിക്‌സറുകള്‍ കൂടി നേടിയാല്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ഏകദിനത്തില്‍ കൂടുതല്‍ സിക്സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാം. 216 സിക്സുകളുള്ള രോഹിതിന് മുന്നിലുള്ളത് എം എസ് ധോണി(217) മാത്രമാണ്. തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കേണ്ടി വന്നതിനാലാണ് ധോനിക്ക് വിശ്രമം അനുവദിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത്. പകരക്കാരന്‍ പന്തിന് ലോകകപ്പ് ടീമിലിടം നേടാന്‍ ഇന്നത്തെ പ്രകടനം നിര്‍ണായകമാവും.

ടീം ഇന്ത്യ: കെ.എല്‍ രാഹുല്‍, വിരാട് കോലി(c), ഋഷഭ് പന്ത്, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, ബുവ്‌നേഷ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, യോഗേന്ദ്വ ചവല്‍, ജസ്പ്രീത് ബുംമ്ര