നാല് റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍; ഓസീസ് ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ

ഓസീസിനെതിരായ ആദ്യ ഏകദിനത്തില് തകര്ന്നടിഞ്ഞ് ഇന്ത്യ. 289 റണ്സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാലു റണ്സ് ചേര്ക്കുമ്പോഴേയ്ക്കും മൂന്നു വിക്കറ്റ് നഷ്ടമായി. ഓപ്പണര് ശിഖര് ധവാന് (പൂജ്യം), ക്യാപ്റ്റന് വിരാട് കോഹ്ലി (മൂന്ന്), അമ്പാട്ടി റായുഡു (0) എന്നിവരാണ് പുറത്തായത്. അവസാനം വിവരം ലഭിക്കുമ്പോള് ഇന്ത്യ 12 ഓവറില് 26 റണ്സെന്ന നിലയിലാണ്. രോഹിത് ശര്മ (29 പന്തില് 10), മഹേന്ദ്രസിങ് ധോണി (20 പന്തില് 3) എന്നിവര് ക്രീസില്.
 | 
നാല് റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍; ഓസീസ് ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ

സിഡ്‌നി: ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. 289 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാലു റണ്‍സ് ചേര്‍ക്കുമ്പോഴേയ്ക്കും മൂന്നു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (പൂജ്യം), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (മൂന്ന്), അമ്പാട്ടി റായുഡു (0) എന്നിവരാണ് പുറത്തായത്. അവസാനം വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 12 ഓവറില്‍ 26 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ (29 പന്തില്‍ 10), മഹേന്ദ്രസിങ് ധോണി (20 പന്തില്‍ 3) എന്നിവര്‍ ക്രീസില്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഉസ്മാന്‍ ഖവാജ (81 പന്തില്‍ 59), ഷോണ്‍ മാര്‍ഷ് (70 പന്തില്‍ 54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (61 പന്തില്‍ 73) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. തകര്‍ച്ചയോടെ തുടങ്ങിയ ഓസീസ് പക്ഷേ പിന്നീട് പക്വതയോടെ ഇന്ത്യന്‍ ബൗളര്‍മാരെ നേരിടുകയായിരുന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരിട്ട ആദ്യ പന്തില്‍ തന്നെ ശിഖര്‍ ധവാന്‍ മടങ്ങി. അരങ്ങേറ്റക്കാരന്‍ ജേസണ്‍ ബെഹ്‌റെന്‍ഡ്രോഫിനായിരുന്നു വിക്കറ്റ്. ഉജ്വല സ്‌പെല്ലുകളുമായി കളം നിറഞ്ഞ ബെഹ്‌റെന്‍ഡ്രോഫ്‌റിച്ചാര്‍ഡ്‌സന്‍ സഖ്യം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞു മുറുക്കി. നാല് ഓവര്‍ പൂര്‍ത്തിയാകുന്നതിനിടെ വിരാട് കോലിയും അംബട്ടി റായിഡുവും കൂടാരം കയറി. 100 റണ്‍സിലധികം കൂട്ടുകെട്ട് ഉയര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ ആദ്യ ഏകദിനത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വരും.