കംഗാരുക്കളെ മെരുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍; ഓസീസ് 235 റണ്‍സിന് പുറത്ത്

ഓസീസിനെതിരായ ആദ്യ ടെസ്റ്റില് ഇന്ത്യക്ക് മുന്തൂക്കം. ആദ്യ ഇന്നിംഗ്സില് വെറും 250 റണ്സിന് എല്ലാവരും പുറത്തായ ഇന്ത്യ അതേനാണയത്തില് തിരിച്ചടിച്ചു. ഓസീസിനെ 235 റണ്സിന് പുറത്താക്കിയ ഇന്ത്യ 15 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ അവസാനം വിവരം ലഭിക്കുമ്പോള് രണ്ട് വിക്കറ്റ് നഷ്ടത്തില് 86 റണ്സ് എന്ന നിലയിലാണ്. ഏഴ് വിക്കറ്റിന് 191 റണ്സെന്ന നിലയില് മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് 44 റണ്സ് കൂടി കൂട്ടിച്ചേര്ക്കുന്നതിനിടയില് ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള് കൂടി നഷ്ടപ്പെടുകയായിരുന്നു.
 | 
കംഗാരുക്കളെ മെരുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍; ഓസീസ് 235 റണ്‍സിന് പുറത്ത്

അഡ് ലെയ്ഡ്: ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം. ആദ്യ ഇന്നിംഗ്‌സില്‍ വെറും 250 റണ്‍സിന് എല്ലാവരും പുറത്തായ ഇന്ത്യ അതേനാണയത്തില്‍ തിരിച്ചടിച്ചു. ഓസീസിനെ 235 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 15 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ അവസാനം വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലാണ്. ഏഴ് വിക്കറ്റിന് 191 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് 44 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെടുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ബുംറയും അശ്വിനും മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ ഷമിയും ഇഷാന്ത് ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മികച്ച രീതിയില്‍ ബാറ്റ് വീശിയ ട്രാവിസ് ഹെഡ്‌നെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഓസീസിന്റെ അവസാന പ്രതീക്ഷയും അവസാനിപ്പിച്ചത്. ട്രാവിസ് ഹെഡിന്റെ(72) അര്‍ധ സെഞ്ച്വറിയാണ് ഓസീസിനെ 200 കടത്തിയത്. ഒരുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണപ്പോള്‍ ട്രാവിസ് ശ്രദ്ധാപുര്‍വ്വം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടു. ഇത് ട്രാവിസിന്റെ കരിയറിലെ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണ്.

രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ ശ്രദ്ധാപുര്‍വ്വമാണ് ബാറ്റ് വീശുന്നത്. ഓപ്പണര്‍ കെ.എല്‍ രാഹുല്‍ 44 റണ്‍സെടുത്ത് പുറത്തായി. ഒന്നാം ഇന്നിംഗ്‌സിന് സമാനമായി മുരളി വിജയ്(18) ഒരിക്കല്‍ കൂടി ഓസീസ് ബൗളിംഗിന് മുന്നില്‍ അതിവേഗം കീഴടങ്ങി. നായകന്‍ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. ബൗളിംഗിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ 300 ന് മുകളില്‍ ലീഡ് നേടാനായാല്‍ ഇന്ത്യക്ക് വിജയം പ്രതീക്ഷിക്കാം.