പൂജാരയുടെ ഒറ്റയാള്‍ പോരാട്ടം തുണയായി; ഓസീസിനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയില്‍

ഓസീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യ ഭേദപ്പെട്ട നിലയില്. ആദ്യദിനം കളിയവസാനിപ്പിക്കുമ്പോള് ഇന്ത്യ ഒമ്പതിന് 250 എന്ന നിലയിലാണ്. 123 റണ്സെടുത്ത പൂജാരയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ വന് നാണക്കേടില് നിന്ന് കരകയറ്റിയത്. വെറും അന്പത് റണ്സെടുക്കുന്നതിനിടെ ഇന്ത്യയുടെ നാല് മുന്നിര വിക്കറ്റുകളാണ് വീണത്. നായകന് കോലിയും രോഹിത് ശര്മ്മയും ഓസീസ് ബൗളര്മാര്ക്ക് മുന്നില് അതിവേഗം കീഴടങ്ങി.
 | 
പൂജാരയുടെ ഒറ്റയാള്‍ പോരാട്ടം തുണയായി; ഓസീസിനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയില്‍

അഡ്ലെയ്ഡ്: ഓസീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒമ്പതിന് 250 എന്ന നിലയിലാണ്. 123 റണ്‍സെടുത്ത പൂജാരയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. വെറും അന്‍പത് റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ നാല് മുന്‍നിര വിക്കറ്റുകളാണ് വീണത്. നായകന്‍ കോലിയും രോഹിത് ശര്‍മ്മയും ഓസീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അതിവേഗം കീഴടങ്ങി.

എന്നാല്‍ പിന്നീട് വന്ന ഋഷഭ് പന്തിനെയും ആര്‍. അശ്വിനെയും കൂട്ടുപിടിച്ച് പൂജാര സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഒരു ഘട്ടത്തില്‍ നൂറ് റണ്‍സ് തികയും മുന്‍പ് എല്ലാവരും പുറത്താവുമെന്ന് തോന്നിച്ച ടീമിനെ 200 കടത്തി. ഓസീസ് ബൗളിംഗ് നിരയില്‍ എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഓസീസ് നിരയില്‍ ട്രാവിസ് ഹെഡ് ഒഴികെ പന്തെറിഞ്ഞ എല്ലാവരും 2 വിക്കറ്റ് വീതം വീഴ്ത്തി. 123 റണ്‍സെടുത്ത് പൂജാരെയെ കമ്മിന്‍സ് റണ്‍ഔട്ടാക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഇന്ത്യന്‍ സ്‌കോര്‍ മൂന്നില്‍ നില്‍ക്കെ കെ.എല്‍.രാഹുലിനെ ഫിഞ്ചിന്റെ കൈകളിലെത്തിച്ച് ജോഷ് ഹേസല്‍വുഡാണ് മടക്കിയത്. പിന്നാലെ മുരളി വിജയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശര്‍മ്മയാണ് മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. 37 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്.