കംഗാരുക്കളുടെ വിധിയെഴുതിയ കോലിയുടെ സൂപ്പര്‍ ക്യാച്ച്; വീഡിയോ കാണാം

റണ്ണൊഴുകുന്ന പിച്ചില് 300 മുകളില് സ്കോര് ചെയ്താല് ഒരു പക്ഷേ അന്തിമ വിജയം എത്തിപ്പിടിക്കാന് ഇന്ത്യ ബുദ്ധിമുട്ടിയേനെ.
 | 
കംഗാരുക്കളുടെ വിധിയെഴുതിയ കോലിയുടെ സൂപ്പര്‍ ക്യാച്ച്; വീഡിയോ കാണാം

ബംഗളൂരു: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍. ഓസീസിനെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള എല്ലാ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ പേസ് അറ്റാക്കും ജഡേജയുടെ മധ്യഓവറുകളിലെ അവിസ്മരണീയ പ്രകടനവും കംഗാക്കാരുക്കളെ പിടിച്ചുകെട്ടി. റണ്ണൊഴുകുന്ന പിച്ചില്‍ 300 മുകളില്‍ സ്‌കോര്‍ ചെയ്താല്‍ ഒരു പക്ഷേ അന്തിമ വിജയം എത്തിപ്പിടിക്കാന്‍ ഇന്ത്യ ബുദ്ധിമുട്ടിയേനെ.

ആദ്യം ബാറ്റ് ചെയ്ത ഓസീസിന് തുടക്കത്തില്‍ തന്നെ തങ്ങളുടെ സൂപ്പര്‍ ഓപ്പണര്‍മാരെ നഷ്ടമായി. മത്സരത്തില്‍ ഇന്ത്യ മേല്‍കൈ നേടുമെന്ന് തോന്നിച്ച നിമിഷം. എന്നാല്‍ ലബുഷെയ്‌നും സ്മിത്തും കളിയുടെ ഗതിമാറ്റി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 127 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുയര്‍ത്തി. ഓസീസ് ഇന്നിംഗ്‌സിലെ നട്ടെല്ലായി മാറിയ പ്രകടനമായിരുന്നു ഇത്. ഇരുവരും പിരിഞ്ഞതോടെയാണ് ഇന്ത്യന്‍ ബൗളിംഗിന് കൂടുതല്‍ മുര്‍ച്ഛയേറിയത്.

64 പന്തില്‍ 54 റണ്‍സുമായി മികച്ച നിലയിലായിരുന്ന ലബൂഷെയ്ന്‍ പുറത്തായതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി. രവീന്ദ്ര ജഡേജ എറിഞ്ഞ ആ ഓവറിലെ മൂന്നാം പന്ത് കവര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച ലബൂഷെയ്‌നെ നായകന്‍ വിരാട് കോലി പറന്നു പിടിച്ചു. വലതുഭാഗത്തേക്ക് പറന്ന കോലി പന്ത് കൃത്യമായി കൈപ്പിടിയിലൊതുക്കി. വിക്കറ്റ് ബൗളര്‍ക്ക് അവകാശപ്പെട്ടതാണെങ്കിലും ലബൂഷെയ്‌ന്റെ വിക്കറ്റ് കോലിയുടെ അക്കൗണ്ടിലേക്കുള്ളതാണെന്നായിരുന്നു കമന്റേറ്ററുടെ പ്രതികരണം.

മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് കോലിയും കൂട്ടുരും വിജയിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇതോടെ ഇന്ത്യക്ക് സ്വന്തമായി. കോലിയാണ് പരമ്പരയിലെ താരം. സെഞ്ച്വറി നേടിയ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്.

വീഡിയോ കാണാം.