ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 84 റണ്‍സ്

ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ട് ദിവസം ബാക്കി നില്ക്കെ ഇന്ത്യക്ക് ജയിക്കാന് വേണ്ടത് വെറും 84 റണ്സ്. പക്ഷേ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള് ഇംഗ്ലണ്ട് ബൗളിംഗ് കരുത്തിന് മുന്നില് വീണാല് കാര്യങ്ങള് നേരെ തിരിച്ചാകും. ആദ്യ ഇന്നിംഗ്സില് സെഞ്ച്വറി നേടിയ നായകന് വിരാട് കോഹ്ലിയും (43*) കാര്ത്തികുമാണ് (18*) ക്രീസില്. ഇന്ന് തന്നെ വിജയികളാരെന്ന് തീരുമാനമുണ്ടാകാനാണ് സാധ്യത.
 | 

ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 84 റണ്‍സ്

ബര്‍മിങ്ങാം: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ട് ദിവസം ബാക്കി നില്‍ക്കെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് വെറും 84 റണ്‍സ്. പക്ഷേ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ ഇംഗ്ലണ്ട് ബൗളിംഗ് കരുത്തിന് മുന്നില്‍ വീണാല്‍ കാര്യങ്ങള്‍ നേരെ തിരിച്ചാകും. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്ലിയും (43*) കാര്‍ത്തികുമാണ് (18*) ക്രീസില്‍. ഇന്ന് തന്നെ വിജയികളാരെന്ന് തീരുമാനമുണ്ടാകാനാണ് സാധ്യത.

വിദേശ പിച്ചുകളിലെ പേസ് ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിയുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുമൊയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കോലിക്ക് ശക്തമായ പിന്തുണ നല്‍കാന്‍ കാര്‍ത്തിക്കിന് സാധിച്ചാല്‍ ഇന്ത്യക്ക് അനായാസ വിജയം സ്വന്തമാക്കാന്‍ കഴിയും. കഴിഞ്ഞ ഇന്നിംഗ്‌സിന് സമാനമായി ഇന്ത്യന്‍ മുന്‍നിര ഇക്കുറിയും തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞു. മുരളി വിജയ്(ആറ്), ശിഖര്‍ ധവാന്‍(13), കെ.എല്‍ രാഹുല്‍ (13), അജിങ്ക്യ രഹാനെ (രണ്ട്), ആര്‍.അശ്വിന്‍ (13) എന്നിവര്‍ സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാതെ കൂടാരം കയറി.

നേരത്തെ മികച്ച പ്രകടനം കാഴ്ച്ചവെച്ച പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയുടെ മികവിലാണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗിസില്‍ 180 റണ്‍സിനു പുറത്താക്കിയത്. ഇഷാന്ത് 5 വിക്കറ്റ് നേടി. ഇതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായ 13 റണ്‍സ് കൂടി ചേര്‍ത്ത് ഇന്ത്യയുടെ വിജയലക്ഷ്യമായി നിശ്ചയിക്കപ്പെട്ടത് 194 റണ്‍സ്. പേസ് ബൗളിംഗിന് അനുകൂലമായ പിച്ചില്‍ വിജയിക്കാന്‍ ഇന്ത്യ നന്നായി വിയര്‍ക്കുമെന്നത് തീര്‍ച്ച.