41 റണ്‍സിന് എല്ലാവരെയും പുറത്താക്കി, 4.5ഓവറില്‍ വിജയക്കൊടി; ഇന്ത്യക്ക് മിന്നും ജയം

ജപ്പാന് നേടിയ 41 റണ്സില് 19 എക്സ്ട്രയായിരുന്നു. അണ്ടര്-19 ലോകകപ്പിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. ഏഴ്
 | 
41 റണ്‍സിന് എല്ലാവരെയും പുറത്താക്കി, 4.5ഓവറില്‍ വിജയക്കൊടി; ഇന്ത്യക്ക് മിന്നും ജയം

ജൊഹാനസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പില്‍ ജപ്പാനെതിരെ ചരിത്രം വിജയം സ്വന്തമാക്കി ഇന്ത്യന്‍ കൗമാരം. ടോസ് നേടിയ ഇന്ത്യ ജപ്പാനെ ബാറ്റിംഗിന് അയക്കുകയയായിരുന്നു. 22.5 ഓവറില്‍ 41 റണ്‍സിന് ജപ്പാനെ ഓള്‍ ഔട്ടാക്കിയ ഇന്ത്യ വെറും 4.5ഓവറില്‍ ലക്ഷ്യം കണ്ടു. ഇന്ത്യക്ക് വേണ്ടി യശസ്വി ജയ്സ്വാള്‍ 18 പന്തില്‍ 29ഉം കുമാര്‍ കുശാഗ്ര 11 പന്തില്‍13 റണ്‍സെടുത്തു.

ജപ്പാന്‍ നേടിയ 41 റണ്‍സില്‍ 19 എക്‌സ്ട്രയായിരുന്നു. അണ്ടര്‍-19 ലോകകപ്പിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. ഏഴ് റണ്‍സ് വീതമെടുത്ത ഓപ്പണര്‍ ഷൂ നഗൗച്ചിയും കെന്റ ഓട്ട ഡോബെല്ലുമാണ് ജപ്പാന്റെ ടോപ് സ്‌കോററര്‍മാര്‍. അഞ്ച് പേരാണ് അക്കൗണ്ട് തുറക്കും മുന്‍പ് കൂടാരം കയറിയത്.

നാല് വിക്കറ്റെടുത്ത രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റെടുത്ത കാര്‍ത്തിക് ത്യാഗി എന്നിവരാണ് ജപ്പാന്‍ ഇന്നിംഗ്‌സിന്റെ നടുവൊടിച്ചത്. 24ന് ന്യൂസിലന്‍ഡിനെതിരായാണ് ഇന്ത്യയുടെ അടുത്ത മത്സരം.