ഹാമില്‍ടണിലെ തോല്‍വിക്ക് കാരണം കാര്‍ത്തിക്കിന്റെ അശ്രദ്ധ; പ്രതിഷേധവുമായി ആരാധകര്‍

ന്യൂസീലാന്ഡിനെതിരായ മൂന്നാം മത്സരത്തില് ഇന്ത്യ തോല്വി വഴങ്ങാന് കാരണം ദിനേഷ് കാര്ത്തികെന്ന് ആരാധകര്. അവസാന ഓവറില് ഇന്ത്യക്ക് ജയിക്കാന് വേണ്ടത് 16 റണ്സായിരുന്നു. സൗത്തി എറിഞ്ഞ ഓവറിലെ ആദ്യ പന്ത് നേരിട്ട കാര്ത്തിക് രണ്ട് റണ്സ് നേടി. രണ്ടാം പന്തില് റണ്ണെടുക്കാന് താരത്തിന് കഴിഞ്ഞില്ല. ഇതോടെ ഇന്ത്യയുടെ ലക്ഷ്യം 4 ബോളില് 14 റണ്സായി മാറി. മൂന്നാം പന്തില് സിംഗിളെടുക്കാന് അവസരം ലഭിച്ചെങ്കിലും റണ് വേണ്ടെന്ന് ക്രുനാല് പാണ്ഡ്യയോട് താരം ആവശ്യപ്പെട്ടു. പിന്നീടുള്ള 3 പന്തില് 2 സിംഗിളും ഒരു സിക്സറും നേടിയെങ്കിലും ഇന്ത്യ വിജയിച്ചില്ല.
 | 
ഹാമില്‍ടണിലെ തോല്‍വിക്ക് കാരണം കാര്‍ത്തിക്കിന്റെ അശ്രദ്ധ; പ്രതിഷേധവുമായി ആരാധകര്‍

ഹാമില്‍ട്ടണ്‍: ന്യൂസീലാന്‍ഡിനെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങാന്‍ കാരണം ദിനേഷ് കാര്‍ത്തികെന്ന് ആരാധകര്‍. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 16 റണ്‍സായിരുന്നു. സൗത്തി എറിഞ്ഞ ഓവറിലെ ആദ്യ പന്ത് നേരിട്ട കാര്‍ത്തിക് രണ്ട് റണ്‍സ് നേടി. രണ്ടാം പന്തില്‍ റണ്ണെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ഇതോടെ ഇന്ത്യയുടെ ലക്ഷ്യം 4 ബോളില്‍ 14 റണ്‍സായി മാറി. മൂന്നാം പന്തില്‍ സിംഗിളെടുക്കാന്‍ അവസരം ലഭിച്ചെങ്കിലും റണ്‍ വേണ്ടെന്ന് ക്രുനാല്‍ പാണ്ഡ്യയോട് താരം ആവശ്യപ്പെട്ടു. പിന്നീടുള്ള 3 പന്തില്‍ 2 സിംഗിളും ഒരു സിക്‌സറും നേടിയെങ്കിലും ഇന്ത്യ വിജയിച്ചില്ല.

മൂന്നാമത്തെ പന്തില്‍ ലഭിച്ച സിംഗിള്‍ ഓടിയെടുത്തിരുന്നെങ്കില്‍ ക്രുനാല്‍ പാണ്ഡ്യയ്ക്ക് സ്‌റ്റ്രൈക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ കാര്‍ത്തിക്കിന്റെ അമിത ആത്മവിശ്വാസം കാര്യങ്ങള്‍ ഇന്ത്യക്ക് പ്രതികൂലമാക്കി. ഏതാണ്ട് 200 റണ്‍ സ്‌റ്റ്രൈക്ക് റേറ്റിലാണ് ക്രനാല്‍ ഹാമില്‍ട്ടണില്‍ ബാറ്റ് വീശിയത്. കാര്‍ത്തിക്കിനേക്കാളും അറ്റാക്കിംഗ് ക്രുനാലിന്റെ ബാറ്റിനുണ്ടായിരുന്നിട്ടും സ്‌റ്റ്രൈക്ക് വിട്ടുനല്‍കാന്‍ ഡി.കെ തയ്യാറായില്ല. ഇതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നാണ് ആരാധകരുടെ അഭിപ്രായം.

ക്രനാലിന്റെ പ്രകടനത്തെ അംഗീകരിക്കാന്‍ കാര്‍ത്തിക് വിസമ്മതിച്ചതാണ് തോല്‍വിക്ക് കാരണമെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ഫിനിഷര്‍ റോളിലേക്ക് എത്തിയിരിക്കുന്ന കാര്‍ത്തിക്കിന് ടീം ഏല്‍പ്പിച്ച ജോലിയാണ് അദ്ദേഹം നിര്‍വ്വഹിച്ചതെന്ന് മറ്റു ചിലരുടെ അഭിപ്രായം. ഇന്ത്യക്ക് ലഭിച്ച അപൂര്‍വ പ്രതിഭയാണ് കാര്‍ത്തിക്കെന്നായിരുന്നു വെറ്ററന്‍ താരം മഞ്ജരേക്കര്‍ മത്സരശേഷം പറഞ്ഞത്. ആദ്യ പന്തു മുതല്‍ ആക്രമിച്ചു കളിക്കാനുള്ള കാര്‍ത്തിക്കിന്റെ മികവിനെയും മഞ്ജരേക്കര്‍ പ്രകീര്‍ത്തിച്ചു.