ഇന്ത്യക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ന്യൂസിലാന്‍ഡ് കൂറ്റന്‍ സ്‌കോറിലേക്ക്

ഇന്ത്യക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തില് ന്യൂസിലാന്ഡ് കൂറ്റന് സ്കോറിലേക്ക്. ഒടുവില് വിവരം ലഭിക്കുമ്പോള് ന്യൂസീലാന്ഡ് 12 ഓവറില് രണ്ട് വിക്കറ്റ് നഷ്ടത്തില് 134 റണ്സെടുത്തിട്ടുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്ഡ് ഓപ്പണര് ടിം സീഫര്ട്ടിന്റെ(84) വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിലാണ് നൂറ് റണ്സ് കടന്നത്. കേവലം 43 പന്തുകളില് ഏഴ് ഫോറുകളുടെയും 6 സിക്സറുകളുടെയും അകമ്പടിയോടെയാണ് സീഫോര്ട്ട് 84 റണ്സെടുത്തത്.
 | 
ഇന്ത്യക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ന്യൂസിലാന്‍ഡ് കൂറ്റന്‍ സ്‌കോറിലേക്ക്

വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ന്യൂസിലാന്‍ഡ് കൂറ്റന്‍ സ്‌കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസീലാന്‍ഡ് 12 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് ഓപ്പണര്‍ ടിം സീഫര്‍ട്ടിന്റെ(84) വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിലാണ് നൂറ് റണ്‍സ് കടന്നത്. കേവലം 43 പന്തുകളില്‍ ഏഴ് ഫോറുകളുടെയും 6 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് സീഫോര്‍ട്ട് 84 റണ്‍സെടുത്തത്.

കോളിന്‍ മണ്‍റോയാണ്(34) ഇന്ത്യന്‍ ബൗളിംഗിനെ നിലംപരിശാക്കുന്ന പ്രകടനത്തിന് തുടക്കം കുറിച്ചത്. 20 പന്തുകള്‍ നേരിട്ട മണ്‍റോ 34 റണ്‍സെടുത്തു പുറത്തായി. ഖലീല്‍ അഹമ്മദ് ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഇന്ത്യക്ക് വേണ്ടി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 21 റണ്‍സെടുത്ത് നായകന്‍ വില്യംസണും ഡാരിയല്‍ മിച്ചലുമാണ് ക്രീസില്‍.

ചരിത്രത്തില്‍ ആദ്യമായി ന്യുസീലന്‍ഡില്‍ ട്വന്റി-20 പരമ്പര നേടുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതിന് മുന്‍പ് ഇവിടെ കളിച്ച രണ്ട് ട്വന്റി 20യിലും ഇന്ത്യ തോറ്റിരുന്നു.
വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്.