ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി മത്സരം ഇന്ന് പുനരാരംഭിക്കും; ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ട് പുറത്തുവിട്ടു

ഇന്നും കളി നടന്നില്ലെങ്കില് മത്സരം ഉപേക്ഷിക്കാന് അമ്പയര്മാര് നിര്ബന്ധിതതരാവും.
 | 
ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി മത്സരം ഇന്ന് പുനരാരംഭിക്കും; ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ട് പുറത്തുവിട്ടു

മാഞ്ചസ്റ്റര്‍: മഴ കാരണം നിര്‍ത്തിവച്ച ഇന്ത്യ-ന്യൂസിലന്‍ഡ് സെമി പോരാട്ടം ഇന്ന് പുനരാരംഭിക്കും. അതേസമയം മത്സരത്തില്‍ മഴ വീണ്ടും വില്ലനാവുമോയെന്ന് ആശങ്കയുണ്ട്. ഇന്നലെ മഴയ്ക്ക് സാധ്യതയില്ലെന്നാണ് പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സിന്റെ അവസാന ഓവറുകളില്‍ മഴയെത്തി. പിന്നീട് കളി പുനരാരംഭിക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിയാതെ വന്നതോടെയാണ് റിസര്‍വ് ദിനമായി ഇന്നത്തേക്ക് മാറ്റിയത്. ഇന്നും കളി നടന്നില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതതരാവും.

ഇന്ന് പുറത്തുവന്ന ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ മാഞ്ചസ്റ്ററില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഇന്ന് രാവിലെയും മഴ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓവറുകള്‍ വെട്ടിച്ചുരുക്കി ഇന്നലെ തന്നെ മത്സരം പൂര്‍ത്തിയാക്കാന്‍ അമ്പര്‍മാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പത്തോവറില്‍ കൂടുതല്‍ തുടര്‍ച്ചയായി പന്തെറിയാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് റിസര്‍വ് ദിനത്തിലേക്ക് കളി മാറ്റിയത്.

ഇന്ന് മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കാനാവും ആദ്യം ശ്രമിക്കുക. അതേസമയം ഇന്ത്യക്ക് 20 ഓവറുകള്‍ മിനിമം ബാറ്റ് ചെയ്യാനുള്ള അവസരം ഉറപ്പായാല്‍ മാത്രമെ ഓവര്‍ വെട്ടിച്ചുരുക്കി മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയൂ. നിലവില്‍ 46.1 ഓവറില്‍, 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 67 റണ്‍സുമായി റോസ് ടെയ്‌ലറും, മൂന്ന് റണ്‍സുമായി ടോം ലെയ്ഥമുമാണ് ക്രീസില്‍.