ന്യൂസീലാന്‍ഡിനെതിരെ ഇന്ത്യക്ക് 240 റണ്‍സ് വിജയലക്ഷ്യം

മികച്ച ഫോമില് കളിക്കുന്ന ഓപ്പണര് രോഹിത് ശര്മ്മയ്ക്ക് റെക്കോര്ഡുകളിലേക്ക് സഞ്ചരിക്കാനുള്ള അവസരം കൂടിയാണ് ഇന്നത്തെ സെമി പോരാട്ടം.
 | 
ന്യൂസീലാന്‍ഡിനെതിരെ ഇന്ത്യക്ക് 240 റണ്‍സ് വിജയലക്ഷ്യം

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് 240 റണ്‍സ് വിജയലക്ഷ്യം. റിസര്‍വ് ദിനത്തില്‍ 46.1 ഓവറില്‍, 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാന്‍ഡിന് 29 റണ്‍സ് മാത്രമെ കൂട്ടിച്ചേര്‍ക്കാനായുള്ളു. നായകന്‍ കെയ്ന്‍ വില്യംസനും റോസ് ടെയ്‌ലറും നേടിയ അര്‍ധസെഞ്ച്വറിയാണ് കിവീസിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 95 പന്തില്‍ നിന്ന് 67 റണ്‍സാണ് വില്യംസന്‍ നേടിയത്. 90 പന്തില്‍ നിന്ന് 3 ബൗണ്ടറികളുടെയും 1 സിക്‌സറിന്റെയും അകമ്പടിയോടെയാണ് റോസ് ടെയ്‌ലര്‍ 74 റണ്‍സെടുത്തിരിക്കുന്നത്.

റിസര്‍വ് ദിനത്തിലെ നാലാം പന്തില്‍ രവീന്ദ്ര ജഡേജ റോസ് ടെയ്‌ലറിനെ റണ്ണൗട്ടാക്കി. ഇന്ത്യക്ക് വേണ്ടി ഭുവ്‌നേശ്വര്‍ കുമാര്‍ 3ഉം ബുമ്ര, പാണ്ഡ്യ, രവീന്ദ്ര ജഡേജ, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യഘട്ടത്തില്‍ വിക്കറ്റ് വീഴാതിരുന്നാല്‍ ഇന്ത്യക്ക് മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയും. നാലാം നമ്പറില്‍ ഇത്തവണ ദിനേശ് കാര്‍ത്തിക് എത്തിയേക്കുമെന്നും സൂചനയുണ്ട്. ഇന്ത്യന്‍ നിരയില്‍ 6 സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരുമുണ്ട്.

മികച്ച ഫോമില്‍ കളിക്കുന്ന ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് റെക്കോര്‍ഡുകളിലേക്ക് സഞ്ചരിക്കാനുള്ള അവസരം കൂടിയാണ് ഇന്നത്തെ സെമി പോരാട്ടം. ഇന്ന് സെഞ്ച്വറി നേടിയാല്‍ ഒരു ലോകകപ്പില്‍ കൂടുതല്‍ സെഞ്ചുറി നേട്ടം സ്വന്തമാക്ക താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ ഹിറ്റ്മാന് കഴിയും. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെയാവും രോഹിത് മറികടക്കുക.

ടീം ഇന്ത്യ: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, ഋഷഭ് പന്ത്, എം.എസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുവേന്ദ്ര ചഹല്‍, ജസ്പ്രീത് ബൂമ്ര.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹെന്‍ട്രി നിക്കോളാസ്, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്ലര്‍, ടോം ലെയ്തം, ജെയിംസ് നീഷാം, കോളിന്‍, മിച്ചല്‍ സാന്‍ഡ്നര്‍, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍ട്രി, ട്രെന്‍ഡ് ബോള്‍ട്ട്.