ഹാമില്‍ട്ടണ്‍ ആവേശപ്പോരില്‍ ഇന്ത്യക്ക് തോല്‍വി; കീവിസ് വിജയം വെറും നാല് റണ്‍സിന്

ഹാമില്ട്ടണിലെ ആവേശപ്പോരാട്ടത്തില് ഇന്ത്യക്ക് നാല് റണ്സ് തോല്വി. അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില് പക്ഷേ ഭാഗ്യം ഇന്ത്യയെ കൈവിട്ടു. ന്യൂസിലാന് ഉയര്ത്തിയ 212 റണ്സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര് ശിഖര് ധവാനെ(5) പെട്ടന്ന് നഷ്ടമായി. പിന്നാലെത്തിയ വിജയ് ശങ്കറിന്റെയും(28 പന്തില് 43) ഹിറ്റ്മാന് രോഹിത് ശര്മ്മയുടെയും(32 പന്തില് 38) പ്രകടനം ഇന്ത്യയുടെ സ്കോര് ബോര്ഡ് വേഗത്തില് ചലിപ്പിച്ചു.
 | 
ഹാമില്‍ട്ടണ്‍ ആവേശപ്പോരില്‍ ഇന്ത്യക്ക് തോല്‍വി; കീവിസ് വിജയം വെറും നാല് റണ്‍സിന്

ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്ക് നാല് റണ്‍സ് തോല്‍വി. അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ പക്ഷേ ഭാഗ്യം ഇന്ത്യയെ കൈവിട്ടു. ന്യൂസിലാന്‍ ഉയര്‍ത്തിയ 212 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ ശിഖര്‍ ധവാനെ(5) പെട്ടന്ന് നഷ്ടമായി. പിന്നാലെത്തിയ വിജയ് ശങ്കറിന്റെയും(28 പന്തില്‍ 43) ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെയും(32 പന്തില്‍ 38) പ്രകടനം ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു.

രോഹിത് കീഴടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്ത് (12 പന്തില്‍ 28) സ്‌കോര്‍ ബോര്‍ഡ് അതിവേഗത്തില്‍ മു്‌ന്നോട്ട് കൊണ്ടുപോയതോടെ ഇന്ത്യന്‍ പ്രതീക്ഷകളുയര്‍ന്നു. ധോനിയും(2) വിജയ് ശങ്കറും ക്രീസ് വിട്ടെങ്കിലും ഹര്‍ദ്ദിക് പാണ്ഡ്യ(11 പന്തില്‍ 21 പിന്തുണയുമായി എത്തി. ഇരുവരു പുറത്തായതോടെ ഫിനിഷര്‍ കാര്‍ത്തികും(16 പന്തില്‍ 33) സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയും(13 പന്തില്‍ 26) ഉത്തരവാദിത്വം ഏറ്റെടുത്തു. എന്നാല്‍ ലക്ഷ്യത്തിലെത്താന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍മാരായ കോളിന്‍ മണ്‍റോ(40 പന്തില്‍ 72), ടിം സീഫേര്‍ട്ട് (25 പന്തില്‍ 43) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് കിവീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയുടെ എല്ലാ സ്പെഷ്യലിസ്റ്റ് ബൗളര്‍മാരെയും കണക്കിന് പ്രഹരിച്ചായിരുന്നു മണ്‍റോ-സീഫേര്‍ട്ട് കൂട്ടുക്കെട്ടിന്റെ മുന്നേറ്റം. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

ടിം സീഫര്‍ട്ട് (25 പന്തില്‍ 43), കെയ്ന്‍ വില്യംസന്‍ (21 പന്തില്‍ 27), കോളിന്‍ ഗ്രാന്‍ഡ്ഹോം (16 പന്തില്‍ 30), ഡാരില്‍ മിച്ചല്‍ (11 പന്തില്‍ പുറത്താകാതെ 19), റോസ് ടെയ്‌ലര്‍ (ഏഴു പന്തില്‍ പുറത്താകാതെ 14) എന്നിങ്ങനെയാണ് കിവീസ് താരങ്ങളുടെ പ്രകടനം. സീഫേര്‍ട്ട് പുറത്തായ ശേഷം ക്രീസിലെത്തിയ നായകന്‍ കെയ്ന്‍ വില്യംസണെ കൂട്ടുപിടിച്ച് മണ്‍റോ 55 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. ഇതോടെ കീവീസ് 200 കടക്കുമെന്ന് ഉറപ്പായിരുന്നു. ഫീല്‍ഡിംഗിലും താരങ്ങള്‍ അലസത കാണിച്ചതോടെ ഇന്ത്യ കളിമറന്നു. നിരവധി വിക്കറ്റ് അവസരങ്ങളാണ് ഫീല്‍ഡിംഗിലെ പിഴവ് മൂലം ഇന്ത്യക്ക് നഷ്ടമായത്.