ലോകകപ്പ് ക്രിക്കറ്റ്; ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലാന്‍ഡിനെ നേരിടും

ജൂണ് 5ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് മത്സം.
 | 
ലോകകപ്പ് ക്രിക്കറ്റ്; ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലാന്‍ഡിനെ നേരിടും

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായിയുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലാന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം 3 മണിക്ക് ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇംഗ്ലണ്ടില്‍ ഒരുക്കിയിരിക്കുന്ന പിച്ചുകളെ പരിചയപ്പെടാന്‍ സന്നാഹ മത്സരം സഹായിക്കും. ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവനായിരിക്കും ആദ്യ മത്സരത്തിനിറങ്ങുകയെന്നും സൂചനയുണ്ട്. അതേസമയം പരിക്കേറ്റ വിജയ് ശങ്കറിന് ഇന്ന് വിശ്രമം അനുവദിച്ചേക്കും. ജൂണ്‍ 5ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് മത്സം.

ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും സൂപ്പര്‍ താരമായി മാറുകയെന്നാണ് സൂചന. ഇഗ്ലംണ്ടിലെ പിച്ചുകളില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് ധവാന്‍. ഇംഗ്ലണ്ടില്‍ 65.07 ശരാശരിയിലും 101.04 സ്ട്രൈക്ക് റേറ്റിലുമാണ് ധവാന്‍ കളിക്കുന്നത്. നിലവിലെ ലോകകപ്പ് സ്‌ക്വാഡിലുള്ള ബാറ്റ്സ്മാന്‍മാരില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയും സ്ട്രൈക്ക് റേറ്റുമാണിത്. ഇന്ത്യ ചാമ്പ്യന്‍മാരായ 2013 ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ചു കളിയില്‍ 363 റണ്‍സുമായി ധവാന്‍ ടോപ് സ്‌കോററും ടൂര്‍ണമെന്റിലെ താരവുമായിരുന്നു. കൂടാതെ 2017ലെയും ചാമ്പ്യന്‍സ് ട്രോഫിയിലെ മാന്‍ ഓഫ് ദി സീരീസ് ധവാനായിരുന്നു. വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം ധവാന്‍ ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബാറ്റിംഗ് ഓര്‍ഡറിലെ അവ്യക്തത ഇതുവരെ മാറിയിട്ടില്ല. ഇത് ടീമിന് തലവേദന സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധവാന്‍, രോഹിത്, കോലി എന്നീ മുന്‍നിര ബാറ്റ്സ്മാന്‍ര്‍ക്ക് ശേഷം ഏത് സ്പെഷ്യലിസ്റ്റ് ബാറ്റ്സാമാന്‍ ആവും ഇറങ്ങുകയെന്നത് സംബന്ധിച്ചാണ് പ്രധാന ചര്‍ച്ച. കെ.എല്‍. രാഹുല്‍, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍ എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിച്ചിരിക്കുന്നത്.