ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് വില കരിഞ്ചന്തയില്‍ 4 ലക്ഷം കവിഞ്ഞു

300 ഡോളര് (ഏകദേശം 21000 രൂപ) വിലയുള്ള ടിക്കറ്റിന് കഴിഞ്ഞ ദിവസം ടിക്കറ്റ് മറിച്ചു വില്ക്കുന്ന വെബ്സൈറ്റില് 6000 ഡോളര് (ഏകദേശം 4.2 ലക്ഷം രൂപ) ആയിരുന്നു വില രേഖപ്പെടുത്തിയിരുന്നതെന്ന് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു
 | 
ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് വില കരിഞ്ചന്തയില്‍ 4 ലക്ഷം കവിഞ്ഞു

മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ലോകം ഉറ്റുനോക്കികൊണ്ടിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റ് വില കേട്ടാല്‍ ആരുമൊന്നും ഞെട്ടും. ലോകകപ്പിലെ ആവശേപ്പോരിന്റെ എല്ലാ ഔദ്യോഗിക ടിക്കറ്റുകള്‍ 48 മണിക്കൂറിനുള്ളില്‍ വിറ്റഴിഞ്ഞിരുന്നു. പിന്നീട് ലഭ്യമായവയെല്ലാം ഏജന്റുമാര്‍ വാങ്ങിച്ച ടിക്കറ്റുകളാണ്. കരിഞ്ചന്തയില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഏതാണ്ട് 4.2 ലക്ഷം രൂപയാണ് ടിക്കറ്റുകളുടെ അവസാന മണിക്കൂറിലെ നിരക്ക്. ഇന്ത്യയും പാകിസ്ഥാനുമായി സമീപകാലത്തുണ്ടായ പ്രശ്‌നങ്ങളും ക്രിക്കറ്റ് മത്സരത്തെ ബാധിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതും ടിക്കറ്റിന് വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

300 ഡോളര്‍ (ഏകദേശം 21000 രൂപ) വിലയുള്ള ടിക്കറ്റിന് കഴിഞ്ഞ ദിവസം ടിക്കറ്റ് മറിച്ചു വില്‍ക്കുന്ന വെബ്‌സൈറ്റില്‍ 6000 ഡോളര്‍ (ഏകദേശം 4.2 ലക്ഷം രൂപ) ആയിരുന്നു വില രേഖപ്പെടുത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം മാഞ്ചസ്റ്ററിലെ മൈതാനം ഇതുവരെ മഴ ഭീഷണിയെ മറികടക്കാത്തത് ആരാധകരെ ആശങ്കയിലാഴ്ത്തുകയാണ്. അക്യുവെതര്‍ റിപ്പോര്‍ട്ടും ബിബിസിയുടെ കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നതും മഴ പെയ്യാന്‍ സാധ്യതയില്ലെന്നാണ്. പക്ഷേ മൂടിക്കെട്ടിയ അന്തരീക്ഷം നിലനില്‍ക്കുമെന്നും ഇരു റിപ്പോര്‍ട്ടുകളും സാക്ഷ്യപ്പെടുത്തുന്നു.

മാഞ്ചസ്റ്റര്‍ പോരാട്ടം ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന മത്സരം കൂടിയാണ്. കളി മുടങ്ങാതിരിക്കാന്‍ സ്റ്റേഡിയത്തില്‍ വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാളെത്തെ മത്സരം മഴയെടുത്താല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്കും പാകിസ്ഥാനും വലിയ തിരിച്ചടിയാകും. ഇനിയുള്ള മത്സരങ്ങളില്‍ മഴ വില്ലനായാല്‍ ഐസിസിക്ക് മേല്‍ സമ്മര്‍ദ്ദമേറും.