ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു; സ്പിന്‍ ആക്രമണത്തിന് മൂര്‍ച്ചകൂട്ടാന്‍ ഇന്ത്യ

നാലാം ദിനം തുടക്കത്തില് 8 റണ്സെടുത്ത തെംബ ബാവുമയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീടെത്തിയ ഫാഫ് ഡുപ്ളസിയുമായി ചേര്ന്ന് ഓപ്പണര് ഡിന് എല്ഗാര് രക്ഷാപ്രവര്ത്തനം നടത്തുകയാണ്.
 | 
ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു; സ്പിന്‍ ആക്രമണത്തിന് മൂര്‍ച്ചകൂട്ടാന്‍ ഇന്ത്യ

വിശാഖപട്ടണം: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ദക്ഷിണാഫ്രിക്ക മെച്ചപ്പെട്ട സ്‌കോറിലേക്ക്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 39 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. നാലാം ദിനം തുടക്കത്തില്‍ 8 റണ്‍സെടുത്ത തെംബ ബാവുമയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീടെത്തിയ ഫാഫ് ഡുപ്‌ളസിയുമായി ചേര്‍ന്ന് ഓപ്പണര്‍ ഡിന്‍ എല്‍ഗാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിട്ടുണ്ട്.

ഓപ്പണര്‍ ഡിന്‍ എല്‍ഗാറും(76*) നായകന്‍ ഫാഫ് ഡുപ്ലസിയുമാണ്(48*) ക്രീസില്‍. ഇന്ത്യക്ക് വേണ്ടി രവിചന്ദ്ര അശ്വിന്‍ 2 വിക്കറ്റും ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഉച്ചയ്ക്ക് ശേഷം സ്പിന്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടാനാവും ഇന്ത്യ ശ്രമിക്കുക. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യന്‍ സ്‌കോറിന് ഒപ്പമെത്താന്‍ ഇനി 349 റണ്‍സ് കൂടി വേണം. നേരത്തെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും മായങ്ക് അഗര്‍വാളിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണര്‍മാരെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ചേതേശ്വര്‍ പൂജാര(6), നായകന്‍ വിരാട് കോലി(20), അജിങ്ക്യ രെഹാനെ(15), ഹനുമാ വിഹാരി(10), വൃദ്ധിമാന്‍ സാഹ(21) എന്നിവര്‍ നിരാശപ്പെടുത്തി. ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ വീണ ശേഷം സ്‌കോറിംഗിന് വേഗം കൂട്ടാന്‍ ഇന്ത്യന്‍ നിര നടത്തിയ ശ്രമമാണ് കൂട്ടത്തകര്‍ച്ചയിലേക്ക് കാര്യങ്ങളെത്തിച്ചത്. സ്‌കോര്‍ അഞ്ഞൂറ് കടന്നതോടെ ഇന്ത്യ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.