ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ മഴ വില്ലനായേക്കും

കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക- അഫ്ഗാനിസ്ഥാന് മത്സരം കനത്ത മഴയെ തുടര്ന്ന് 41 ഓവര് വീതമായി ചുരുക്കിയിരുന്നു.
 | 
ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ മഴ വില്ലനായേക്കും

സതാംപ്ടണ്‍: ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം മഴ തടസപ്പെടുത്തിയേക്കും. നിലവില്‍ പുറത്തുവന്നിരിക്കുന്ന കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം ഉച്ചയ്ക്ക് ശേഷം സതാംപ്ടണില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മഴനിയമം മൂലം മത്സരവിജയിയെ നിര്‍ണയിക്കേണ്ടി വന്നാല്‍ ഭാഗ്യത്തിന്റെ പിന്തുണയുള്ള ടീമിനാണ് നറുക്കു വീഴുക. കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക- അഫ്ഗാനിസ്ഥാന്‍ മത്സരം കനത്ത മഴയെ തുടര്‍ന്ന് 41 ഓവര്‍ വീതമായി ചുരുക്കിയിരുന്നു.

ഇന്ത്യയുടെ ആദ്യമത്സരം മഴ മൂലം മുടങ്ങുകയെന്നത് ആരാധകര്‍ക്കും നിരാശയുണ്ടാക്കുന്ന വാര്‍ത്തയാണ്. 100 ഓവര്‍ എറിയാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. മഴ കളി തടസപ്പെടുത്തിയാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കാനാവും അംമ്പയര്‍മാര്‍ ആദ്യം തീരുമാനിക്കുക. മത്സരത്തിന്റെ തുടക്കത്തില്‍ 33 ശതമാനമാണ് മഴയ്ക്ക് സാധ്യത. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ മഴ ഭീഷണി നിലനില്‍ക്കുന്നു. 18 ഡിഗ്രി ആയിരിക്കും ഉയര്‍ന്ന താപനില.

ഇന്ത്യന്‍ സമയം 3 മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്‌ക്കെതിരെ വിജയം അനിവാര്യമാണ്. അതേസമയം ആദ്യമത്സരത്തില്‍ വിജയിച്ച് ടൂര്‍ണമെന്റില്‍ ആത്മവിശ്വാസത്തോടെ മുന്നേറാനാവും ഇന്ത്യ ശ്രമിക്കുക. ലോകകപ്പില്‍ ഇരുടീമുകളും ഇതുവരെ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു.