വിന്‍ഡീസിനെതിരെ മൂന്നാം ടി 20 ഇന്ന്; പരമ്പര തൂത്തുവാരാന്‍ കോലിയും കൂട്ടരും

ഇന്ത്യ-വിന്ഡീസ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഇന്ത്യന് സമയം രാത്രി എട്ട് മണിക്ക് ഗയാനയിലാണ് മത്സരം.
 | 
വിന്‍ഡീസിനെതിരെ മൂന്നാം ടി 20 ഇന്ന്; പരമ്പര തൂത്തുവാരാന്‍ കോലിയും കൂട്ടരും

ജോര്‍ജ്ടൗണ്‍: ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ഗയാനയിലാണ് മത്സരം. കഴിഞ്ഞ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അവസാന മത്സരം വിജയിച്ച് നാണക്കേട് ഒഴിവാക്കാനാവും വിന്‍ഡീസ് ശ്രമിക്കുക. അതേസമയം ഇന്ത്യ ഇന്ന് കൂടുതല്‍ യുവതാരങ്ങളെ കളത്തിലിറക്കുമെന്നാണ് സൂചന.

മിന്നും ഫോമിലുള്ള നവ്ദീപ് സെയ്‌നി തന്നെയാവും ഇന്ത്യയുടെ പ്രതീക്ഷ. അപ്രധാന മത്സരമായതിനാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ശ്രേയസ് അയ്യരുള്‍പ്പെടെയുള്ള താരങ്ങള്‍ ടീമിലെത്തും. ഋഷഭ് പന്ത് തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെടുന്നത് ടീമിന് തലവേദയാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണിനെ പരിഗണിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

കെ.എല്‍ രാഹുലിനെ നാലാം സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന. ഫോം നഷ്ടപ്പെട്ട മനീഷ് പാണ്ഡ്യയെയും ഋഷഭ് പന്തിനെയും പുറത്തിരുത്തി രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ കൊണ്ടുവരാനാകും കോലി ശ്രമിക്കുക.

സാധ്യതാ ടീം: വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.