ഗ്രീന്‍ഫീല്‍ഡില്‍ വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച; ആറാം വിക്കറ്റും വീണു

ബാറ്റ്സ്മാന്മാര്ക്ക് അനുകൂലമായ ഗ്രീന്ഫീല്ഡിലെ പിച്ചില് ഇന്ത്യന് ബൗളര്മാര്ക്ക് മേല്ക്കൈ. അവസാന ഏകദിനത്തില് എഴുപത് റണ്സ് തികയ്ക്കുന്നതിനിടെ വിന്ഡീസിന് അഞ്ച് വിക്കറ്റുകള് നഷ്ടമായി. രവീന്ദ്ര ജഡേജയും ഭുംമ്രയും രണ്ട് വീതവും ഭുവനേശ്വര്, ഖലീല് അഹമ്മദ് എന്നിവര് ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്ഡീസിന്റെ കണക്കുകൂട്ടലുകള് പിഴച്ചു. ആദ്യ സ്പെല്ലില് തന്നെ ബുംമ്രയും ഭുവനേശ്വറും വിന്ഡീസ് ബാറ്റ്സ്മാര്ക്ക് അവസരം നല്കാതെ പന്തെറിഞ്ഞു. അഞ്ച് ഓവറില് 9 റണ്സ് മാത്രമാണ് ബുംമ്ര വിട്ടുകൊടുത്തത്.
 | 

ഗ്രീന്‍ഫീല്‍ഡില്‍ വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച; ആറാം വിക്കറ്റും വീണു

തിരുവനന്തപുരം: ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായ ഗ്രീന്‍ഫീല്‍ഡിലെ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ. അവസാന ഏകദിനത്തില്‍ എഴുപത് റണ്‍സ് തികയ്ക്കുന്നതിനിടെ വിന്‍ഡീസിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. രവീന്ദ്ര ജഡേജയും ഭുംമ്രയും രണ്ട് വീതവും ഭുവനേശ്വര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ആദ്യ സ്‌പെല്ലില്‍ തന്നെ ബുംമ്രയും ഭുവനേശ്വറും വിന്‍ഡീസ് ബാറ്റ്‌സ്മാര്‍ക്ക് അവസരം നല്‍കാതെ പന്തെറിഞ്ഞു. അഞ്ച് ഓവറില്‍ 9 റണ്‍സ് മാത്രമാണ് ബുംമ്ര വിട്ടുകൊടുത്തത്.

അഞ്ചാമനായി ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെക്കുന്ന ഹെയിറ്റ്‌നറെ ഇത്തവണ ജഡേജ എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കിയതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായിട്ടുണ്ട്. അതേസമയം കഴിഞ്ഞ മത്സരത്തില്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയ നായകന്‍ ജെയ്‌സണ്‍ ഹോള്‍ഡര്‍ ക്രീസിലുണ്ട്. സാമുവല്‍സാണ് വിന്‍ഡീസ് ഇന്നിംഗിസിലെ ടോപ് സ്‌കോറര്‍. വിന്‍ഡീസ് വാലറ്റത്തെക്കൂടി വേഗത്തില്‍ കൂടാരം കയറ്റിയാല്‍ ഗ്രീന്‍ ഫീല്‍ഡില്‍ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കും.

മുന്‍നിര ബാറ്റ്സ്മാരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മികച്ച ഫോമിലുള്ള രോഹിത് ശര്‍മ്മയും അമ്പാട്ടി റായിഡുവും ഇന്നും തിളങ്ങിയാല്‍ അധികം വിയര്‍ക്കാതെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. കഴിഞ്ഞ നാല് മത്സരങ്ങള്‍ക്ക് സമാനമായ പിച്ച് തന്നെയാണ് ഗ്രീന്‍ ഫീല്‍ഡിലെയും.