കാര്യവട്ടത്ത് റണ്ണൊഴുകും; മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ; ഭീഷണിയായി മഴ

തിരുവനന്തപുരത്തു നടക്കുന്ന ഇന്ത്യ-വെസ്റ്റിന്ഡീസ് അവസാന ഏകദിനത്തിന് മഴ ഭീഷണി. ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നത്. മഴയെ പ്രതിരോധിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി അധികൃതര് അറിയിച്ചിട്ടുണ്ട്. ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് കാര്യവട്ടത്ത് ഒരുക്കിയിരിക്കുന്നത്. എന്നാല് മഴ പെയ്താല് ബൗളര്മാര്ക്ക് അനുകൂലമായി പിച്ച് മാറാനും സാധ്യതയുണ്ട്.
 | 

കാര്യവട്ടത്ത് റണ്ണൊഴുകും; മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ; ഭീഷണിയായി മഴ

തിരുവനന്തപുരം: തിരുവനന്തപുരത്തു നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് അവസാന ഏകദിനത്തിന് മഴ ഭീഷണി. ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. മഴയെ പ്രതിരോധിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് കാര്യവട്ടത്ത് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ മഴ പെയ്താല്‍ ബൗളര്‍മാര്‍ക്ക് അനുകൂലമായി പിച്ച് മാറാനും സാധ്യതയുണ്ട്.

കണക്കുകളില്‍ ഇന്ത്യ ഏറെ മുന്നിലാണെങ്കിലും അട്ടിമറികള്‍ക്ക് പേര് കേട്ട വിന്‍ഡീസിനെതിരെ അവസാന മത്സരം എളുപ്പമാകില്ല. മുന്‍നിര ബാറ്റ്‌സ്മാരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മികച്ച ഫോമിലുള്ള രോഹിത് ശര്‍മ്മയും അമ്പാട്ടി റായിഡുവും ഇന്നും തിളങ്ങിയാല്‍ അധികം വിയര്‍ക്കാതെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കും. കഴിഞ്ഞ നാല് മത്സരങ്ങള്‍ക്ക് സമാനമായ പിച്ച് തന്നെയായിരിക്കും കാര്യവട്ടേത്തേതും. റണ്ണൊഴുകുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് കൂടുതല്‍ മുന്‍തൂക്കം ലഭിക്കുക.

ഹിറ്റ്മാന്‍ രോഹിതും ശിഖര്‍ ധവാനും മികച്ച തുടക്കം നല്‍കിയാല്‍ കോലിക്കും പിന്നീട് വരുന്ന റായിഡുവിനും ആത്മവിശ്വാസത്തോടെ ബാറ്റുവീശാം. ധോനിയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ വകയില്ല. ഖലീല്‍ അഹമ്മദും കുല്‍ദീപ് യാദവും ഉമേഷ് യാദവും മികച്ച രീതിയില്‍ പന്തെറിഞ്ഞാല്‍ മാത്രമെ വിന്‍ഡീസിനെ വീഴ്ത്താന്‍ കഴിയൂ. മൂന്നാം ഏകദിനത്തില്‍ പരാജയത്തിന് കാരണവും ബൗളര്‍മാരുടെ ദയനീയ പ്രകടനമായിരുന്നു.

വിന്‍ഡീസ് ഇന്നിംഗിസുകളുടെ അവസാന ഘട്ടങ്ങളില്‍ വെടിക്കെട്ട് തീര്‍ക്കുന്ന ഹെറ്റ്മിയര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളിയാകും. പരമ്പരയില്‍ ഇതുവരെ 16 സിക്‌സറുകളാണ് താരം അടിച്ചു കൂട്ടിയത്. അവസാന ഓവറുകളില്‍ സ്‌കോറിംഗിന് വേഗം കൂട്ടാന്‍ ഹെറ്റ്മിയര്‍ കഴിയും. പക്വമായ പ്രകടനം കാഴ്ച്ചവെക്കുന്ന വിന്‍ഡീസ് നായകന്‍ ജയ്‌സന്‍ ഹോള്‍ഡറും വിന്‍ഡീസ് ടോപ് സ്‌കോറര്‍ ഷായ് ഹോപിനെയും നേരത്തെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞാല്‍ കാര്യവട്ടത്ത് വിജയം അനായസമാകും.