രണ്ടാം ടെസ്റ്റിലും ‘പൃഥി ഷോ’ ; വിന്‍ഡീസിനെതിരെ ഇന്ത്യ മെച്ചപ്പെട്ട നിലയിലേക്ക്

വിന്ഡിസിനെതിരായ രണ്ടാം ടെസ്റ്റില് ഇന്ത്യ മെച്ചപ്പെട്ടനിലയിലേക്ക്. കരിയറിലെ രണ്ടാം ടെസ്റ്റിന് പാഡ് കെട്ടിയ പൃഥി ഷായുടെ മികവില് ഇന്ത്യ ആദ്യ ഇന്നിംഗ്സില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 111 റണ്സ് എന്ന നിലയിലാണ്. നായകന് വിരാട് കോലിയും രെഹാനെയുമാണ് ക്രീസില്. കെ.എല് രാഹുല് പതിവ് പോലെ തന്നെ ആദ്യം വീണപ്പോള് കൂട്ടിനിറങ്ങിയ പൃഥി ടിട്വന്റി ശൈലിയിലാണ് ബാറ്റ് വീശിയത്. 42 പന്തില് അര്ധസെഞ്ച്വറി തികച്ചു. 70 റണ്സെടുത്ത പൃഥിയെ വാരിക്കേനാണ് പുറത്താക്കിയത്.
 | 

രണ്ടാം ടെസ്റ്റിലും ‘പൃഥി ഷോ’ ; വിന്‍ഡീസിനെതിരെ ഇന്ത്യ മെച്ചപ്പെട്ട നിലയിലേക്ക്

ഹൈദരാബാദ്: വിന്‍ഡിസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മെച്ചപ്പെട്ടനിലയിലേക്ക്. കരിയറിലെ രണ്ടാം ടെസ്റ്റിന് പാഡ് കെട്ടിയ പൃഥി ഷായുടെ മികവില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ വിരാട് കോലിയും രെഹാനെയുമാണ് ക്രീസില്‍. കെ.എല്‍ രാഹുല്‍ പതിവ് പോലെ തന്നെ ആദ്യം വീണപ്പോള്‍ കൂട്ടിനിറങ്ങിയ പൃഥി ടിട്വന്റി ശൈലിയിലാണ് ബാറ്റ് വീശിയത്. 42 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ചു. 70 റണ്‍സെടുത്ത പൃഥിയെ വാരിക്കേനാണ് പുറത്താക്കിയത്.

25 പന്തില്‍ നാല് റണ്‍സ് മാത്രം നേടിയ രാഹുലിനെ ഹോള്‍ഡര്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അത്ര അനുകൂലമാകില്ലെന്ന് വ്യക്തമായിരുന്നു. ആദ്യ ഇന്നിംഗിസിന് ശേഷം ബാറ്റിംഗിന് പ്രതികൂലമായ രീതിയില്‍ പിച്ച് മാറിയതായിട്ടാണ് സൂചന. നേരത്തെ സെഞ്ച്വറി നേടിയ ചേസിന്റെ പിന്‍ബലത്തിലാണ് വിന്‍ഡീസ് സ്‌കോര്‍ മുന്നൂറ് കടക്കുന്നത്. ആദ്യദിനം മികച്ച രീതിയില്‍ ബാറ്റ് ചെയ്ത വിന്‍ഡീസ് ഒരുഘട്ടത്തില്‍ 350 കടക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴു വിക്കറ്റിന് 295 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ വിന്‍ഡീസിന് 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി വീണു.

ഉമേഷ് യാദവിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. 26.4 ഓവറില്‍ 88 റണ്‍സ് മാത്രമാണ് ഉമേഷ് വിട്ടുകൊടുത്താണ് ഉമേഷ് ആറ് വിക്കറ്റ് നേട്ടം കൈവരിച്ചത്. 113 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായ വിന്‍ഡീസിനെ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ചേസ്-ഡൗറിച്ച് സഖ്യവും (69) ഏഴാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ചേസ്-ഹോള്‍ഡര്‍ സഖ്യവും (104) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മെച്ചപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.