ടെസ്റ്റിലും ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യ; വിന്‍ഡീസിനെതിരായ ആദ്യ മത്സരം ഇന്ന്

നായകന് ജെയ്സണ് ഹോള്ഡര്, കെമാര് റോച്ച്, ഷാനോണ് എന്നിവരടങ്ങിയ പേസ് നിര ഫോമിലേക്ക് ഉയര്ന്നാല് ഇന്ത്യക്ക് തിരിച്ചടിയാകും.
 | 
ടെസ്റ്റിലും ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യ; വിന്‍ഡീസിനെതിരായ ആദ്യ മത്സരം ഇന്ന്

ആന്റിഗ്വ: ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും.ന്ത്യന്‍ സമയം വൈകിട്ട് ഏഴിന് ആന്റിഗ്വയിലാണ് പോരാട്ടം. ഏകദിന, ടി-20 പരമ്പരകളിലെ മികച്ച പ്രകടനം ആവര്‍ത്തിക്കാനാവും കോലിയും കൂട്ടരും ശ്രമിക്കുക. കരീബിയന്‍ കരുത്തര്‍ക്കെതിരെ മികച്ച ടീമിനെ തന്നെയായിരിക്കും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുക.

ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ എന്നിവരാകും പേസാക്രമണം നയിക്കുക. സ്പിന്‍ ബൗളര്‍മാരായി രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍ എന്നിവരുമെത്തും. എന്നാല്‍ മൗതാനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് ഒരു സ്പിന്നറെയും നാല് ഫാസ്റ്റ് ബൗളര്‍മാരെയും കളിപ്പിക്കാനാവും മാനേജ്‌മെന്റ് ശ്രമിക്കുക. അങ്ങനെയെങ്കില്‍ ഭുവ്‌നേശ്വര്‍ കുമാറോ ടീമിലെത്തും.

ഓപ്പണര്‍മാരായി കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളുമെത്തും. ചേതേശ്വര്‍ പൂജാര, വിരാട് കോലി, രോഹിത് ശര്‍മ്മയാവും അഞ്ചാം നമ്പറിലെത്തുക. അങ്ങനെയാകുമ്പോള്‍ അജികെ രഹാനെ പുറത്തിരിക്കേണ്ടി വരും. വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്ത് തന്നെയാവും.

ബൗളിംഗ് കരുത്തിലാണ് കരീബിയന്‍ പ്രതീക്ഷ. വിന്‍ഡീസ് നായകന്‍ ജെയ്‌സണ്‍ ഹോള്‍ഡര്‍, കെമാര്‍ റോച്ച്, ഷാനോണ്‍ എന്നിവരടങ്ങിയ പേസ് നിര ഫോമിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യക്ക് തിരിച്ചടിയാകും.