കന്നി സെഞ്ച്വറി നേടി ജഡേജയും; വിന്‍ഡീസിന് മുന്നില്‍ റണ്‍മല തീര്‍ത്ത് കോലിയും കൂട്ടരും

വെസ്റ്റിന്ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില് റണ്മല തീര്ത്ത് വിരാട് കോലിയും കൂട്ടരും. അരങ്ങേറ്റ ടെസ്റ്റില് തന്നെ സെഞ്ച്വറി തികച്ച പൃഥ്വി ഷായുടെ (134) അവിസ്മരീണയ പ്രകടനത്തിന് പിന്നാലെ നായകന് കോലിയും(139), ഔള് റൗണ്ടര് രവീന്ദ്ര ജഡേജയും (പുറത്താകാതെ 100) നൂറക്കം തികച്ചതോടെ ഇന്ത്യ 649ന് റണ്സിന് ആദ്യ ഇന്നിംഗ്സില് ഡിക്ലയര് ചെയ്തു. ചേതശ്വര് പൂജാരയും (86), ഋഷഭ് പന്തും (92) മികച്ച പ്രകടനം പുറത്തെടുത്തു. ജഡേജയുടേത് ടെസ്റ്റിലെ ആദ്യ സെഞ്ച്വറിയാണ്. കരീബിയന് ടീമിന് വേണ്ടി ദേവേന്ദ്ര ബിഷൂ നാലും ഷെര്മാന് ലെവിസ് രണ്ടും വിക്കറ്റ് വീഴ്ത്തി.
 | 

കന്നി സെഞ്ച്വറി നേടി ജഡേജയും; വിന്‍ഡീസിന് മുന്നില്‍ റണ്‍മല തീര്‍ത്ത് കോലിയും കൂട്ടരും

രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ റണ്‍മല തീര്‍ത്ത് വിരാട് കോലിയും കൂട്ടരും. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി തികച്ച പൃഥ്വി ഷായുടെ (134) അവിസ്മരീണയ പ്രകടനത്തിന് പിന്നാലെ നായകന്‍ കോലിയും(139), ഔള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും (പുറത്താകാതെ 100) നൂറക്കം തികച്ചതോടെ ഇന്ത്യ 649ന് റണ്‍സിന് ആദ്യ ഇന്നിംഗ്‌സില്‍ ഡിക്ലയര്‍ ചെയ്തു. ചേതശ്വര്‍ പൂജാരയും (86), ഋഷഭ് പന്തും (92) മികച്ച പ്രകടനം പുറത്തെടുത്തു. ജഡേജയുടേത് ടെസ്റ്റിലെ ആദ്യ സെഞ്ച്വറിയാണ്. കരീബിയന്‍ ടീമിന് വേണ്ടി ദേവേന്ദ്ര ബിഷൂ നാലും ഷെര്‍മാന്‍ ലെവിസ് രണ്ടും വിക്കറ്റ് വീഴ്ത്തി.

ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന രാജ്‌കോട്ടിലെ മൈതാനത്തെ തുടക്കം മുതല്‍ തന്നെ ഇന്ത്യ ആധിപത്യം പുലര്‍ത്തിയിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി തികച്ച പൃഥി ഷായാണ് ബാറ്റിംഗ് പൂരത്തിന് തുടക്കം കുറിച്ചത്. ലോകേഷ് രാഹുല്‍ (പൂജ്യം), രവിചന്ദ്രന്‍ അശ്വിന്‍ (ഏഴ്), കുല്‍ദീപ് യാദവ് (12), അജിങ്ക്യ രഹാനെ (92 പന്തില്‍ 41) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ഇന്ത്യന്‍ സ്‌കോര്‍ 500 തികച്ചതിന് ശേഷമാണ് നായകന്‍ കോലി പുറത്താവുന്നത്. 230 പന്തില്‍ 10 ബൗണ്ടറികള്‍ സഹിതം 139 റണ്‍സെടുത്ത കോലിയെ ലെവിസാണ് പുറത്താക്കിയത്.

രണ്ടാം വിക്കറ്റില്‍ ഷാ-പൂജാര സഖ്യം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടും (206), നാലാം വിക്കറ്റില്‍ കോഹ്‌ലി-രഹാനെ സഖ്യം സെഞ്ചുറി കൂട്ടുകെട്ടും (105) തീര്‍ത്താണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ഋഷഭ് പന്തും പൂജാരയും നന്നായി കളിച്ചതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടുമെന്ന് ഉറപ്പായിരുന്നു. അവസാന ഘട്ടത്തില്‍ സ്‌കോറിംഗിന് വേഗം കൂടിയതോടെ ഇന്ത്യ 600 കടന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റിന്‍ഡിസ് 8 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. മുഹമ്മദ് ഷമിക്കാണ് രണ്ട് വിക്കറ്റുകളും.