ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് 181ന് പുറത്ത്; ഫോളോ ഓണ്‍

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ വിന്ഡീസിന് ഫോളോ ഓണ് കുരുക്ക്. ഒന്നാം ഇന്നിംഗ്സ് 181 റണ്സിന് അവസാനിച്ചു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള് 94 റണ്സിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു കരീബിയന് ടീം. 87 റണ്സ് കൂടി സ്കോര് ബോര്ഡില് ചേര്ക്കുന്നതിനിടെ വാലറ്റം നടത്തിയ പ്രതിരോധവും അവസാനിച്ചു. 49 പന്തില് 47 റണ്സെടുത്ത കീമോ പോളും 79 പന്തില് 53 റണ്സെടുത്ത ചെയ്സും മാത്രമാണ് സന്ദര്ശകരുടെ ബാറ്റിംഗ് നിരയില് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മൂന്നാം ദിനം ആദ്യം നഷ്ടമായത് പോളിന്റെ വിക്കറ്റാണ്. പിന്നീട് ചെയ്സിനെ അശ്വനും വീഴ്ത്തിയതോടെ കരീബിയന് പതനം പൂര്ണമായി.
 | 

ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് 181ന് പുറത്ത്; ഫോളോ ഓണ്‍

രാജ്കോട്ട്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ വിന്‍ഡീസിന് ഫോളോ ഓണ്‍ കുരുക്ക്. ഒന്നാം ഇന്നിംഗ്‌സ് 181 റണ്‍സിന് അവസാനിച്ചു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 94 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു കരീബിയന്‍ ടീം. 87 റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ വാലറ്റം നടത്തിയ പ്രതിരോധവും അവസാനിച്ചു. 49 പന്തില്‍ 47 റണ്‍സെടുത്ത കീമോ പോളും 79 പന്തില്‍ 53 റണ്‍സെടുത്ത ചെയ്സും മാത്രമാണ് സന്ദര്‍ശകരുടെ ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മൂന്നാം ദിനം ആദ്യം നഷ്ടമായത് പോളിന്റെ വിക്കറ്റാണ്. പിന്നീട് ചെയ്‌സിനെ അശ്വനും വീഴ്ത്തിയതോടെ കരീബിയന്‍ പതനം പൂര്‍ണമായി.

നാല് വിക്കറ്റ് നേടിയ അശ്വിനാണ് വിന്‍ഡീസ് ഇന്നിംഗിസിന്റെ നടുവൊടിച്ചത്. ഇന്നിംഗിസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇരു ഓപ്പണര്‍മാരെയും പുറത്താക്കി മുഹമ്മദ് ഷമിയാണ് ബൗളിംഗ് ആക്രമണത്തിന് തുടക്കം കുറിച്ചത്. ഉമേഷ് യാദവും കുല്‍ദീപ് യാദവും ജഡേജയും കൂടി മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായി. രണ്ടാം ഇന്നിംഗ്‌സിലും മികച്ച രീതിയില്‍ പന്തെറിഞ്ഞാല്‍ രണ്ട് ദിനം ബാക്കി നില്‍ക്കെ ഇന്ത്യ ഇന്നിംഗ്‌സ് ജയം നേടും.

നേരത്തെ അരങ്ങേറ്റക്കാരന്‍ പൃഥി ഷായുടെയും നായകന്‍ കോലിയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. കൂടാതെ പൂജാരയും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും നടത്തിയ മികച്ച പ്രകടനം ഇന്ത്യക്ക് ബോണസ് സമ്മാനമായി. ഇനി 468 റണ്‍സ് സ്വന്തമാക്കിയാലെ വിന്‍ഡീസിന് ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ കഴിയുകയുള്ളു. അവസാനം വിവരം ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ വിന്‍ഡീസ് 24 റണ്‍സെടുത്തിട്ടുണ്ട്.