ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ആരാവും ഫൈനലില്‍? ഇതാണ് നിയമം!

സെമിഫൈനല് മത്സരം ഏതെങ്കിലും കാരണവശാല് മുടങ്ങിയാല് ആദ്യം റിസര്വ് ദിനത്തിലേക്ക് കളി മാറ്റുകയാണ് പതിവ്.
 | 
ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ആരാവും ഫൈനലില്‍? ഇതാണ് നിയമം!

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ മഴ മുടക്കിയതിന് പിന്നാലെ റിസര്‍വ് ദിനത്തിലേക്ക് മത്സരം മാറ്റിയിരിക്കുകയാണ്. ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്നും മാഞ്ചസ്റ്ററില്‍ മഴ രസംകൊല്ലിയാകും. അങ്ങനെ വന്നാല്‍ ഇന്ത്യക്ക് അനുകൂലമായിരിക്കും ഐ.സി.സിയുടെ നിയമം.

സെമിഫൈനല്‍ മത്സരം ഏതെങ്കിലും കാരണവശാല്‍ മുടങ്ങിയാല്‍ ആദ്യം റിസര്‍വ് ദിനത്തിലേക്ക് കളി മാറ്റുകയാണ് പതിവ്. റിസര്‍വ് ദിനത്തിലും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് ഫൈനലിലേക്ക് പ്രവേശനം ലഭിക്കും. അങ്ങനെ നോക്കുമ്പോള്‍ ഇന്ന് മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലേക്ക് പ്രവേശനം ലഭിക്കും. മാഞ്ചസ്റ്ററില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍.

ഇന്ന് മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കാനാവും ആദ്യം ശ്രമിക്കുക. അതേസമയം ഇന്ത്യക്ക് 20 ഓവറുകള്‍ മിനിമം ബാറ്റ് ചെയ്യാനുള്ള അവസരം ഉറപ്പായാല്‍ മാത്രമെ ഓവര്‍ വെട്ടിച്ചുരുക്കി മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയു. നിലവില്‍ 46.1 ഓവറില്‍ , 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ന്യൂസീലാന്‍ഡ്. 67 റണ്‍സുമായി റോസ് ടെയ്‌ലറും, മൂന്ന് റണ്‍സുമായി ടോം ലെയ്ഥമുമാണ് ക്രീസില്‍.