ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കളിക്കുന്നത് വ്യക്തിഗത നേട്ടങ്ങള്‍ക്ക്; ആരോപണവുമായി ഇന്‍സമാം ഉള്‍ ഹഖ്

ഇന്ത്യന് ക്രിക്കറ്റ് താരങ്ങള് സ്വാര്ത്ഥ താല്പര്യത്തിനാണ് കളിക്കുന്നതെന്ന് ആരോപിച്ച് മുന് പാകിസ്ഥാന് ക്യാപ്റ്റനും ചീഫ് സെലക്ടറുമായ ഇന്സമാം ഉള് ഹഖ്.
 | 
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കളിക്കുന്നത് വ്യക്തിഗത നേട്ടങ്ങള്‍ക്ക്; ആരോപണവുമായി ഇന്‍സമാം ഉള്‍ ഹഖ്

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനാണ് കളിക്കുന്നതെന്ന് ആരോപിച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ്. താന്‍ കളിച്ചിരുന്ന സമയത്ത് ഇന്ത്യന്‍ താരങ്ങള്‍ ടീമിന് വേണ്ടിയായിരുന്നില്ല, വ്യക്തിഗത നേട്ടങ്ങള്‍ക്കായാണ് കളിച്ചിരുന്നത്. എന്നാല്‍ പാക് താരങ്ങള്‍ തങ്ങളുടെ ടീമിന് വേണ്ടിയായിരുന്നു കളിച്ചിരുന്നതെന്നും ഇന്‍സി പറഞ്ഞു.

വ്യക്തിപരമായ റെക്കോര്‍ഡുകള്‍ക്കായി പാക് താരങ്ങള്‍ ശ്രമിച്ചിട്ടില്ല. ഇമ്രാന്‍ ഖാനെപ്പോലെയുള്ള ക്യാപ്റ്റന്‍മാര്‍ കളിക്കാര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമായിരുന്നു. മുന്‍ പാക് താരവും ക്രിക്കറ്റ് കമന്റേറ്ററുമായ റമീസ് രാജയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇന്‍സമാം. ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ശക്തമായിരിക്കും.

പാക് താരങ്ങള്‍ 30-40 റണ്‍സ് ടീമിന് വേണ്ടി സ്‌കോര്‍ ചെയ്യുമ്പോള്‍ ഇന്ത്യന്‍ താരം സെഞ്ചുറി നേടുന്നത് അയാളുടെ നേട്ടത്തിനായായിരിക്കുമെന്ന് ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.