കോലിക്ക് വിശ്രമമില്ല; വിന്‍ഡീസ് പരമ്പരയ്ക്കായി അടിമുടി മാറ്റത്തോടെ ടീം ഇന്ത്യ

കെ.എല് രാഹുലിനൊപ്പം മായങ്ക് അഗര്വാളാണ് ടെസ്റ്റില് ഓപ്പണ് ചെയ്യുക. അജിന്ക്യ രഹാനെ, ആര്. അശ്വന്, ഉമേഷ് യാദവ്, ഇഷാന്ത് ശര്മ്മ എന്നിവരും ടെസ്റ്റ് ടീമിലിടം നേടിയിട്ടുണ്ട്.
 | 
കോലിക്ക് വിശ്രമമില്ല; വിന്‍ഡീസ് പരമ്പരയ്ക്കായി അടിമുടി മാറ്റത്തോടെ ടീം ഇന്ത്യ

മുംബൈ: വിന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയിലെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും, ട്വന്റി-20 മത്സരങ്ങളിലേക്കുമുള്ള സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നായകന്‍ വിരാട് കോലിക്ക് വിശ്രമമുണ്ടാവില്ല. അതേസമയം ലോകകപ്പിനിടെ പരിക്കേറ്റ ശിഖര്‍ ധവാന്‍ ടീമില്‍ തിരികെയെത്തും. ധവാന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതായി മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മഹേന്ദ്ര സിംഗ് ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ മൂന്ന് ഫോര്‍മാറ്റിലേക്കുമുള്ള ടീമുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നാണ് സെലക്ടര്‍മാരുടെ വിശദീകരണം. ധോണിക്ക് പകരം ഋഷഭ് പന്തായിരിക്കും വിക്കറ്റിന് പിന്നില്‍. ടെസ്റ്റ് മത്സരങ്ങളില്‍ വൃദ്ധിമാന്‍ സാഹയായിരിക്കും വിക്കറ്റ് കീപ്പര്‍. കെ.എല്‍ രാഹുലിനൊപ്പം മായങ്ക് അഗര്‍വാളാണ് ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുക. അജിന്‍ക്യ രഹാനെ, ആര്‍. അശ്വന്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവരും ടെസ്റ്റ് ടീമിലിടം നേടിയിട്ടുണ്ട്.

ടി20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസപ്രീത് ബുമ്ര, ഉമേഷ് യാദവ്.