കെ.എല്‍ രാഹുലോ, വിജയ് ശങ്കറോ; മധ്യനിരയില്‍ ആരാവും ഇംഗ്ലണ്ടിലെ രക്ഷകന്‍!

നിലവില് വിജയ് കൃഷ്ണ, ദിനേഷ് കാര്ത്തിക്, കെ.എല് രാഹുല്, മഹേന്ദ്ര സിംഗ് ധോനി എന്നിവരാണ് നാലാം നമ്പറില് ഇറങ്ങാന് ഏറ്റവും സാധ്യതയുള്ള കളിക്കാര്.
 | 
കെ.എല്‍ രാഹുലോ, വിജയ് ശങ്കറോ; മധ്യനിരയില്‍ ആരാവും ഇംഗ്ലണ്ടിലെ രക്ഷകന്‍!

മുംബൈ: ലോകകപ്പില്‍ ആരാവും ഇന്ത്യന്‍ ഹീറോയെന്നതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ മധ്യനിര ബാറ്റ്‌സ്മാനായിരിക്കും ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വം നിറഞ്ഞ കടമ നിര്‍വ്വഹിക്കാന്‍ നിയോഗിക്കപ്പെടുക. നിലവില്‍ വിജയ് കൃഷ്ണ, ദിനേഷ് കാര്‍ത്തിക്, കെ.എല്‍ രാഹുല്‍, മഹേന്ദ്ര സിംഗ് ധോനി എന്നിവരാണ് നാലാം നമ്പറില്‍ ഇറങ്ങാന്‍ ഏറ്റവും സാധ്യതയുള്ള കളിക്കാര്‍.

വണ്‍ഡൗണ്‍ സ്ഥാനത്ത് നായകന്‍ തന്നെയാവും ഇറങ്ങുകയെന്നത് നിസംശയം പറയാം. എന്നാല്‍ നാലാം സ്ഥാനത്ത് ഇറങ്ങേണ്ട സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ആരെന്ന കാര്യത്തില്‍ ഇന്ത്യക്ക് ഇപ്പോഴും തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ടീമിന്റെ കരുത്തുറ്റ ഓപ്പണിംഗ് ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണെന്ന് സെലക്ടര്‍മാരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെ റിസര്‍വ് ഓപ്പണറായിട്ടാണു രാഹുലിനെ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ താരത്തെ മധ്യനിരയിലും ഉപയോഗിക്കാന്‍ ക്യാപ്റ്റന്‍ മുതിര്‍ന്നേക്കും

നേരത്തെ ദിനേഷ് കാര്‍ത്തിക്കിനെ പുകഴ്ത്തി കോലി രംഗത്ത് വന്നിരുന്നു. കാര്‍ത്തിക് പരിചയസമ്പത്തുള്ള കളിക്കാരനാണ്. ലോകകപ്പ് പോലുള്ള സുപ്രധാന ടൂര്‍ണമെന്റുകളില്‍ ടീമിന് ആവശ്യമുള്ള ക്വാളിറ്റി അദ്ദേഹത്തിനുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്നുവെന്നതാണ് ഡി.കെയുടെ പ്രത്യേകത. ധോനിക്ക് എന്തെങ്കിലും സാഹചര്യത്തില്‍ മാറിനില്‍ക്കേണ്ടി വന്നാല്‍ വിക്കറ്റിന് പിന്നിലും അദ്ദേഹത്തെ ഉപയോഗിക്കാന്‍ കഴിയും. കോലി പറഞ്ഞു. കാര്‍ത്തിക്കിന് ഇത്തവണ ഫിനിഷര്‍ റോളാണെന്നും കോലി വ്യക്തമാക്കിയിരുന്നു.

നാലാം സ്ഥാനത്തേക്ക് ധോനിയെത്തുമെന്നതിന് സൂചനയാണ് കോലിയുടെ വാക്കുകള്‍ നല്‍കുന്നത്. സമീപകാലത്ത് ഇന്ത്യക്ക് വേണ്ടി നാലാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ അമ്പാട്ടി റായിഡുവും യുവരാജ് സിംഗുമാണ്. എന്നാല്‍ ഇരുവരും ഇത്തവണ ലോകകപ്പിന് ഉണ്ടാവില്ല. 14 ഇന്നിങ്‌സുകളില്‍ നിന്നു 464 റണ്‍സാണു (ശരാശരി 42.18, സ്‌ട്രൈക്ക് റേറ്റ് 85.6) റായുഡുവിന്റെ സമ്പാദ്യം. ഇതിലും മേലെയാണ് യുവ്രാജ്. 2017 ല്‍ 9 ഇന്നിങ്‌സ് കളിച്ച യുവി 44.75 റണ്‍സ് ശരാശരിയില്‍ 358 റണ്‍സ് നേടി (സ്‌ട്രൈക്ക് റേറ്റ് 97.54).