ഐപിഎല്‍ ഒത്തുകളിയോ? മത്സരങ്ങളുടെ ഫലം നേരത്തെ തീരുമാനിച്ചതാണെന്ന് ആക്ഷേപം

കോടികളുടെ ബിസിനസ് നടക്കുന്ന ലോക ക്രിക്കറ്റിലെ ബിഗ് ഇവന്റുകളിലൊന്നാണ് ഇന്ത്യന് പ്രീമിയര് ലീഗ്. ഇന്ത്യയിലെ മിക്ക ശതകോടീശ്വരന്മാരും ലീഗുമായി സഹകരിക്കുന്നുണ്ട്. ടീമുടമകളായും സ്പോണ്സര്മാരായും ഇന്ത്യയിലെ കോടീശ്വരന്മാര് സീസണിന്റെ ഭാഗമാവുന്നു. ഐസിസിയേക്കാളും വലിയ സാമ്പത്തികശക്തിയായി ഇന്ത്യന് ക്രിക്കറ്റ് ബോര്ഡായ ബിസിസിഐ മാറുന്നതും ഐപിഎല്ലിന്റെ ആരംഭത്തോടെയാണ്. ഓരോ സീസണിലും ലീഗിലൂടെ ടീമുടമകളും ബിസിസിഐയും സമ്പാദിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. എന്നാല് ലീഗിലെ ഓരോ മത്സരഫലവും നേരത്തെ തീരുമാനിച്ചതാണെന്ന ആക്ഷേപം സമീപകാലത്ത് ശക്തമാവുകയാണ്.
 | 

ഐപിഎല്‍ ഒത്തുകളിയോ? മത്സരങ്ങളുടെ ഫലം നേരത്തെ തീരുമാനിച്ചതാണെന്ന് ആക്ഷേപം

കൊച്ചി: കോടികളുടെ ബിസിനസ് നടക്കുന്ന ലോക ക്രിക്കറ്റിലെ ബിഗ് ഇവന്റുകളിലൊന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഇന്ത്യയിലെ മിക്ക ശതകോടീശ്വരന്മാരും ലീഗുമായി സഹകരിക്കുന്നുണ്ട്. ടീമുടമകളായും സ്‌പോണ്‍സര്‍മാരായും ഇന്ത്യയിലെ കോടീശ്വരന്മാര്‍ സീസണിന്റെ ഭാഗമാവുന്നു. ഐസിസിയേക്കാളും വലിയ സാമ്പത്തികശക്തിയായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐ മാറുന്നതും ഐപിഎല്ലിന്റെ ആരംഭത്തോടെയാണ്. ഓരോ സീസണിലും ലീഗിലൂടെ ടീമുടമകളും ബിസിസിഐയും സമ്പാദിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. എന്നാല്‍ ലീഗിലെ ഓരോ മത്സരഫലവും നേരത്തെ തീരുമാനിച്ചതാണെന്ന ആക്ഷേപം സമീപകാലത്ത് ശക്തമാവുകയാണ്.

ഐപിഎല്‍ മത്സരങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുന്ന ഓണ്‍ലൈന്‍ ആപ്പായ ഹോട്ട്സ്റ്റാറില്‍ കഴിഞ്ഞ ദിവസം വന്നിരിക്കുന്ന പരസ്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗിസിനെ ഫൈനലില്‍ നേരിടുക കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആയിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ്. ഇന്ന് നടക്കുന്ന നൈറ്റ് റൈഡേഴ്‌സ്-സണ്‍റൈസേഴ്‌സ് മത്സരത്തിന് ശേഷം മാത്രം തീരുമാനിക്കാന്‍ കഴിയുന്ന വിഷയം എങ്ങനെ ഹോട്ട്സ്റ്റാറിന് മനസിലായി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഫൈനലിലെത്തുന്ന ടീമുകളെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതാണ് ഹോട്ട്സ്റ്റാറിലെ പ്രമോ വീഡിയോ. ചില മത്സരങ്ങളില്‍ താരങ്ങള്‍ ഉഴപ്പുന്നതായും ആരാധകര്‍ ആക്ഷേപിച്ചു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ മാച്ച് ഫിക്‌സിംഗ് നടന്നതായി വ്യക്തമാകുന്നതായും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നു.

2013ല്‍ മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ വാതുവെപ്പില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. കേസില്‍ കോടതി ശ്രീശാന്തിനെ വെറുതെ വിട്ടെങ്കിലും ബിസിസിഐ അദ്ദേഹത്തെ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്തം വിലക്കിയിരിക്കുകയാണ്. ക്രിക്കറ്റിനെ ഐപിഎല്‍ നശിപ്പിക്കുമെന്ന് കായികരംഗത്തെ ചിലര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.