ധോനിയുടെ റണ്‍ഔട്ട് കളിയുടെ വിധിയെഴുതി; ചെന്നൈയ്ക്ക് നഷ്ടമായത് അര്‍ഹിച്ച വിജയം

മികച്ച രീതിയില് പന്തെറിഞ്ഞ ഹര്ദ്ദിക് പാണ്ഡ്യയെ അവസാന ഓവര് വിശ്വസിച്ച് ഏല്പ്പിക്കാമായിരുന്നിട്ടും രോഹിത് മറ്റൊരു തീരുമാനമെടുത്തു.
 | 
ധോനിയുടെ റണ്‍ഔട്ട് കളിയുടെ വിധിയെഴുതി; ചെന്നൈയ്ക്ക് നഷ്ടമായത് അര്‍ഹിച്ച വിജയം

ഹൈദരാബാദ്: ഐ.പി.എല്‍ സീസണില്‍ അര്‍ഹിച്ച കീരീടമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നഷ്ടമായത്. കളിയുടെ എല്ലാ മേഖലകളിലും ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും അവസാനം വിജയം കൈവിട്ടു. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനങ്ങള്‍ ഒരോന്നായി പിഴച്ചത് ചെന്നൈയ്ക്ക് മുന്‍തൂക്കം നല്‍കിയിരുന്നു. അവസാന ഓവര്‍ മലിംഗയെ എറിയാന്‍ ഏല്‍പ്പിച്ചത് വരെ രോഹിതിന്റെ പിഴവെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹര്‍ദ്ദിക് പാണ്ഡ്യയെ അവസാന ഓവര്‍ വിശ്വസിച്ച് ഏല്‍പ്പിക്കാമായിരുന്നിട്ടും രോഹിത് മറ്റൊരു തീരുമാനമെടുത്തു.

19ഓവര്‍ മലിംഗയെ ഏല്‍പ്പിച്ച് അവസാന ഓവര്‍ ബുംറയ്ക്ക് നല്‍കാമായിരുന്നുവെങ്കിലും അതും ചെയ്തില്ല. എന്നാല്‍ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ചെന്നൈയ്ക്ക് വിനയായി. സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടുനിന്നിരുന്നെങ്കില്‍ മറ്റൊന്നാകുമായിരുന്നു ഫലം. നിരവധി അവസരങ്ങളാണ് മുംബൈ നഷ്ടപ്പെടുത്തിയത്. ചെന്നൈയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫീല്‍ഡിംഗിലെ അലംഭാവം മുംബൈയ്ക്ക് വിനയായി. കൂടാതെ ഓവര്‍ ത്രോ ഇനത്തിലും ധാരളം റണ്‍സ് മുംബൈ വിട്ടുകൊടുത്തിരുന്നു.

ഷെയ്ന്‍ വാട്സണ്‍ (59 പന്തില്‍ 80) ഒഴികെ ചെന്നൈ നിരയില്‍ മറ്റൊരാള്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയില്ലായ്മ ഒരിക്കല്‍ കൂടി ചെന്നൈയുടെ തോല്‍വിക്ക് കാരണമായെന്ന് നായകന്‍ സൂചിപ്പിക്കുകയും ചെയ്തു. ഫാഫ് ഡു പ്ലെസിസ് (26), സുരേഷ് റെയ്ന (8), അമ്പാട്ടി റായുഡു (1), എം.എസ് ധോണി (2), ഡ്വെയ്ന്‍ ബ്രാവോ (15), ഷാര്‍ദുല്‍ ഠാകൂര്‍ (2) എന്നിവരാണ് ചെന്നൈയുടെ പുറത്തായ മറ്റുതാരങ്ങള്‍. ഇതില്‍ നിര്‍ണായകമായത് നായകന്‍ ധോനിയുടെ റണ്‍ഔട്ടാണ്.

മലിംഗയുടെ ഓവര്‍ ത്രോയില്‍ രണ്ടാം റണ്ണിനായി ഓടിയ ധോണിയെ ഇഷാന്‍ കിഷന്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു. ഷെയ്ന്‍ വാട്‌സണെ റണ്ണിനായി ഓടാന്‍ പ്രേരിപ്പിച്ചതും ധോനി തന്നെയാണ്. ഇഞ്ചുകള്‍ വ്യത്യാസത്തില്‍ ധോനി ഔട്ടായി. എന്നാല്‍ ധോനി ക്രീസിലെത്തിയിരുന്നതായും മൂന്നാം അംമ്പയറുടെ തെറ്റായ തീരുമാനത്തിന്റെ പുറത്താണ് ഔട്ട് വിധിക്കപ്പെട്ടതെന്നും വാദം ഉന്നയിച്ച് ആരാധകര്ഡ രംഗത്ത് വന്നിട്ടുണ്ട്.