ഷമി, ഗംഭീര്‍, യുവരാജ്, ആരോണ്‍ ഫിഞ്ച് പുറത്ത്; അടിമുടി മാറാനൊരുങ്ങി ഐപിഎല്‍ ടീമുകള്‍

പുതിയ സീസണില് അടിമുടി മാറ്റങ്ങള്ക്ക് തയ്യാറെടുത്ത് ഐ.പി.എല് ടീമുകള്. ഷമി, ഗംഭീര്, യുവരാജ്, ആരോണ് ഫിഞ്ച് തുടങ്ങിയ പ്രമുഖരെല്ലാം പുറത്തായിട്ടുണ്ട്. ഇവര് ഡിസംബറില് നടക്കാനിരിക്കുന്ന താരലേലത്തിന്റെ ഭാഗമാകേണ്ടി വരും. അടുത്ത മാസം ജയ്പൂരിലാണ് ഐപിഎല്ലിലെ താരലേലം നടക്കുക. ഏറ്റവും കുറവ് മാറ്റങ്ങള് വരുത്തിയിരിക്കുന്നത് ചെന്നൈ സൂപ്പര് കിംഗ്സാണ്. ധോനിയുടെ മങ്ങുന്ന പ്രകടനം ടീമിനെ ആശങ്കയിലാഴ്ത്തുന്നണ്ടെങ്കിലും വലിയ മാറ്റങ്ങളൊന്നും വരുത്താതെയായിരിക്കും ടീം ലേലത്തിനെത്തുക.
 | 
ഷമി, ഗംഭീര്‍, യുവരാജ്, ആരോണ്‍ ഫിഞ്ച് പുറത്ത്; അടിമുടി മാറാനൊരുങ്ങി ഐപിഎല്‍ ടീമുകള്‍

മുംബൈ: പുതിയ സീസണില്‍ അടിമുടി മാറ്റങ്ങള്‍ക്ക് തയ്യാറെടുത്ത് ഐ.പി.എല്‍ ടീമുകള്‍. ഷമി, ഗംഭീര്‍, യുവരാജ്, ആരോണ്‍ ഫിഞ്ച് തുടങ്ങിയ പ്രമുഖരെല്ലാം പുറത്തായിട്ടുണ്ട്. ഇവര്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന താരലേലത്തിന്റെ ഭാഗമാകേണ്ടി വരും. അടുത്ത മാസം ജയ്പൂരിലാണ് ഐപിഎല്ലിലെ താരലേലം നടക്കുക. ഏറ്റവും കുറവ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ധോനിയുടെ മങ്ങുന്ന പ്രകടനം ടീമിനെ ആശങ്കയിലാഴ്ത്തുന്നണ്ടെങ്കിലും വലിയ മാറ്റങ്ങളൊന്നും വരുത്താതെയായിരിക്കും ടീം ലേലത്തിനെത്തുക.

ഐപിഎല്‍ ഭരണസമിതിക്ക് ഫ്രാഞ്ചൈസികള്‍ സമര്‍പ്പിച്ച നിലനിര്‍ത്തിയവരുടെയും പുറത്താക്കിയവരുടെയും ലിസ്റ്റ്.

മുംബൈ ഇന്ത്യന്‍സ്

ഒഴിവാക്കപ്പെട്ടവര്‍- സൗരഭ് തിവാരി, പ്രദീപ് സാങ്വാന്‍, മൊഹ്‌സിന്‍ ഖാന്‍, എംഡി നിധീഷ്, ശരദ് ലുംബ, തജീന്ദര്‍ സിങ് ധില്ലണ്‍, ജെപി ഡുമിനി, പാറ്റ് കമ്മിന്‍സ്, മുസ്ഫിസുര്‍ റഹമാന്‍, അകില ധനഞ്ജയ.

നിലനിര്‍ത്തിയവര്‍- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ക്രുനാല്‍ പാണ്ഡ്യ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, മയാങ്ക് മര്‍ക്കാണ്ഡെ, രാഹുല്‍ ചഹര്‍, അനുകുല്‍ റോയ്, സിദ്ധേഷ് ലാദ്, ആദിത്യ താരെ, കിരോണ്‍ പൊള്ളാര്‍ഡ്, ബെന്‍ കട്ടിങ്, മിച്ചെല്‍ മക്ലെനഗന്‍, ആദം മില്‍നെ, ജാസണ്‍ ബെഹറന്‍ഡോര്‍ഫ്

ശേഷിച്ച ഒഴിവുകള്‍- ഏഴ് (ആറ് ഇന്ത്യന്‍, 1 വിദേശി)

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഒഴിവാക്കപ്പെട്ടവര്‍- ഗൗതം ഗംഭീര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് ഷമി, ജാസണ്‍ റോയ്, ഗുര്‍കീരത് മന്‍, ഡാന്‍ ക്രിസ്റ്റ്യന്‍, സയാന്‍ ഘോഷ്, ലിയാം പ്ലങ്കെറ്റ്, ജൂനിയര്‍ ഡാല, നമാന്‍ ഓജ.

നിലനിര്‍ത്തിയവര്‍- ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, റിഷഭ് പന്ത്, മന്‍ജ്യോത് കല്‍റ, കോളിന്‍ മണ്‍റോ, ക്രിസ് മോറിസ്, ജയന്ത് യാദവ്, രാഹുന്‍ ടെവാട്ടിയ, ഹര്‍ഷല്‍ പട്ടേല്‍, അമിത് മിശ്ര, കാഗിസോ റബാദ, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ലാമിച്ചാനെ, ആവേശ് ഖാന്‍.

ശേഷിച്ച ഒഴിവുകള്‍- 10 (ഇന്ത്യന്‍ 7, വിദേശി 3)

ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഒഴിവാക്കപ്പെട്ടവര്‍- മാര്‍ക്ക് വുഡ്, ക്ഷിതിസ് ശര്‍മ, കനിഷ്‌ക് സേത്ത്.

നിലനിര്‍ത്തിയവര്‍- എംഎസ് ധോണി, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, ഡ്വയ്ന്‍ ബ്രാവോ, കാണ്‍ ശര്‍മ, ഷെയ്ന്‍ വാട്‌സന്‍, ശര്‍ദ്ദുല്‍ താക്കൂര്‍, അമ്പാട്ടി റായുഡു, മുരളി വിജയ്, ഹര്‍ഭജന്‍ സിങ്, ഫഫ് ഡുപ്ലെസി, സാം ബില്ലിങ്‌സ്, ഇമ്രാന്‍ താഹിര്‍, ദീപക് ചഹര്‍, ലുംഗിസാനി എന്‍ഗിഡി, കെ എം ആസിഫ്, എന്‍ ജഗദീശന്‍, മോനു സിങ്, ധ്രുവ് ഷോറെ, ചൈതന്യ ബിഷ്‌നോയ്, ഡേവിഡ് വില്ലി, മിച്ചെല്‍ സാന്റ്‌നര്‍.

ശേഷിച്ച ഒഴിവുകള്‍- 2 (ഇന്ത്യന്‍ 2)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഒഴിവാക്കിയവര്‍- സച്ചിന്‍ ബേബി, തന്‍മയ് അഗര്‍വാള്‍, വൃധിമാന്‍ സാഹ, ക്രിസ് ജോര്‍ഡന്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ്, അലെക്‌സ് ഹെയ്ല്‍സ്, ബിപുല്‍ ശര്‍മ, സയ്ദ് മെഹ്ദി ഹസന്‍.

നിലനിര്‍ത്തിയവര്‍- ഡേവിഡ് വാര്‍ണര്‍, ബേസില്‍ തമ്പി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ഹൂഡ, മനീഷ് പാണ്ഡെ, നടരാജന്‍, റിക്കി ഭൂയ്, സന്ദീപ് ശര്‍മ, ശ്രീവത്സ് ഗോസ്വാമി, സിദ്ധാര്‍ഥ് കൗള്‍, സയ്ദ് ഖലീല്‍ അഹമ്മദ്, യൂസുഫ് പഠാന്‍, ബില്ലി സ്റ്റാന്‍ലേക്ക്, കെയ്ന്‍ വില്ല്യംസണ്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഷാക്വിബുല്‍ ഹസന്‍.

ശേഷിച്ച ഒഴിവുകള്‍- 5 (ഇന്ത്യന്‍ 3, വിദേശി 2)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഒഴിവാക്കപ്പെട്ടവര്‍- ക്വിന്റണ്‍ ഡികോക്ക്, മന്‍ദീപ് സിങ്, ബ്രെന്‍ഡന്‍ മക്കല്ലം, ക്രിസ് വോക്‌സ്, കോറി ആന്‍ഡേഴ്‌സന്‍, സര്‍ഫ്രാസ് ഖാന്‍, പവന്‍ ദേശ്പാണ്ഡെ, മനന്‍ വോറ, മുരുഗന്‍ അശ്വിന്‍, അനിരുദ്ധ് ജോഷി, അനികേത് ചൗധരി.

നിലനിര്‍ത്തിയവര്‍- വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, കോളിന്‍ ഡിഗ്രാന്‍ഡോം, പാര്‍ഥീവ് പട്ടേല്‍, പവന്‍ നേഗി, കുല്‍വന്ദ് ഖെജ്രോലിയ, മോയിന്‍ അലി, നതാന്‍ കോള്‍ട്ടര്‍ നൈല്‍, ടിം സോത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി. ശേഷിച്ച

ഒഴിവുകള്‍- 10 (ഇന്ത്യന്‍ 8, വിദേശി 2)

രാജസ്ഥാന്‍ റോയല്‍സ്

ഒഴിവാക്കിയവര്‍- ഡാര്‍സി ഷോര്‍ട്ട്, ഹെന്റിച്ച് ക്ലാസെന്‍, ബെന്‍ ലോഗ്ലിന്‍, ഡെയ്ന്‍ പീറ്റേഴസന്‍, സഹീര്‍ ഖാന്‍, ദുഷ്മന്ത ചമീര, ജയദേവ് ഉനാട്കട്ട്, അനുരീത് സിങ്, അങ്കിത് ശര്‍മ, ജതിന്‍ സക്‌സേന.

നിലനിര്‍ത്തിയവര്‍- അജിങ്ക്യ രഹാനെ, കൃഷ്ണപ്പ ഗൗതം, സഞ്ജു സാംസണ്‍, ശ്രേയസ് ഗോപാല്‍, ആര്യമാന്‍ ബിര്‍ള, സുദേശന്‍ മിഥുന്‍, പ്രശാന്ത് ചോപ്ര, സ്റ്റുവര്‍ട്ട് ബിന്നി, രാഹുല്‍ ത്രിപാഠി, ധവാല്‍ കുല്‍ക്കര്‍ണി, മഹില്‍ ലൊംറോര്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ്, സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, ഇഷ് സോധി.

ഒഴിവുകള്‍- 9 (ഇന്ത്യന്‍ 6, വിദേശി 3)

കിംഗ്സ് ഇലവന്‍ പഞ്ചാബ്

ഒഴിവാക്കപ്പെട്ടവര്‍- യുവരാജ് സിങ്, ആരോണ്‍ ഫിഞ്ച്, അക്ഷര്‍ പട്ടേല്‍, മോഹിത് ശര്‍മ, ബരീന്ദര്‍ സ്രാന്‍, ബെന്‍ ഡ്വാര്‍ഷിയസ്, മനോജ് തിവാരി, അക്ഷദീപ് സിങ്, പ്രദീപ് സാഹു, മയാങ്ക് ഡഗര്‍, മന്‍സൂര്‍ ധര്‍.

നിലനിര്‍ത്തിയവര്‍- ലോകേഷ് രാഹുല്‍, ക്രിസ് ഗെയ്ല്‍, ആന്‍ഡ്രു ടൈ, മയാങ്ക് അഗര്‍വാള്‍, അങ്കിത് രാജ്പൂത്ത്, മുജീബുര്‍ റഹ്മാന്‍, കരുണ്‍ നായര്‍, ഡേവിഡ് മില്ലര്‍, ആര്‍ അശ്വിന്‍. ശേഷിച്ച

ഒഴിവുകള്‍- 15 (ഇന്ത്യന്‍ 11, വിദേശി 4)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ഒഴിവാക്കപ്പെട്ടവര്‍- മിച്ചെല്‍ സ്റ്റാര്‍ക്ക്, മിച്ചെല്‍ ജോണ്‍സന്‍, ടോം കറെന്‍, കാമറോണ്‍ ഡെല്‍പോര്‍ട്ട്, ജൊനാതന്‍ സിയേള്‍സ്, ഇഷാങ്ക് ജൊഗ്ഗി, അപൂര്‍വ്വ് വംഖാഡെ, വിനയ് കുമാര്‍.

നിലനിര്‍ത്തിയവര്‍- ദിനേഷ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ശുഭ്മാന്‍ ഗില്‍, പ്രധീഷ് കൃഷ്ണ, ശിവം മാവി, നിതീഷ് റാണ, കമലേഷ് നാഗര്‍കോട്ടി, റിങ്കു സിങ്, കുല്‍ദീപ് യാദവ്, പിയൂഷ് ചൗള. ശേഷിച്ച

ഒഴിവുകള്‍- 12 (ഇന്ത്യ 7, വിദേശി 5)