ഐപിഎല്ലില്‍ കരുത്തുകാട്ടി അഫ്ഗാന്‍ താരം റാഷിദ് ഖാന്‍; ലോകത്തിലെ മികച്ച ടി-20 സ്പിന്നറെന്ന് സച്ചിന്‍

ലോകക്രിക്കറ്റില് അധികമാരും ശ്രദ്ധിക്കാത്ത കുഞ്ഞന് ടീമാണ് അഫ്ഗാനിസ്ഥാന്. എന്നാല് അഫ്ഗാനിസ്ഥാന്റെ സൂപ്പര് താരം റാഷിദ് ഖാനെ അറിയാത്ത ഒരു ക്രിക്കറ്റ് ആരാധകന് പോലും ഉണ്ടാവില്ല. പരിശീലന സൗകര്യങ്ങള്കൊണ്ടും ക്രിക്കറ്റിന് ലഭിക്കുന്ന പ്രാധാന്യം കൊണ്ടും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന് രാജ്യാന്തര ക്രിക്കറ്റിലെ റാങ്കിംഗിലും ഏറെ പിന്നില് പക്ഷേ ഈ പരിമിതികളെ മറികടന്ന അപൂര്വ്വം കളിക്കാരുടെ പട്ടികയില് ഒന്നാമനാണ് റാഷിദ് ഖാന്. ഇത്തവണ ഐപിഎല്ലില് മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഫൈനലില് കടന്നിരിക്കുന്ന സണ്റൈസേഴ്സ് ഹൈദരാബാദിന്റെ കുന്തമുനയാണ് റാഷിദ്.
 | 

ഐപിഎല്ലില്‍ കരുത്തുകാട്ടി അഫ്ഗാന്‍ താരം റാഷിദ് ഖാന്‍; ലോകത്തിലെ മികച്ച ടി-20 സ്പിന്നറെന്ന് സച്ചിന്‍

കൊല്‍ക്കത്ത: ലോകക്രിക്കറ്റില്‍ അധികമാരും ശ്രദ്ധിക്കാത്ത കുഞ്ഞന്‍ ടീമാണ് അഫ്ഗാനിസ്ഥാന്‍. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ താരം റാഷിദ് ഖാനെ അറിയാത്ത ഒരു ക്രിക്കറ്റ് ആരാധകന്‍ പോലും ഉണ്ടാവില്ല. പരിശീലന സൗകര്യങ്ങള്‍കൊണ്ടും ക്രിക്കറ്റിന് ലഭിക്കുന്ന പ്രാധാന്യം കൊണ്ടും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍ രാജ്യാന്തര ക്രിക്കറ്റിലെ റാങ്കിംഗിലും ഏറെ പിന്നില്‍ പക്ഷേ ഈ പരിമിതികളെ മറികടന്ന അപൂര്‍വ്വം കളിക്കാരുടെ പട്ടികയില്‍ ഒന്നാമനാണ് റാഷിദ് ഖാന്‍. ഇത്തവണ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഫൈനലില്‍ കടന്നിരിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കുന്തമുനയാണ് റാഷിദ്.

സാക്ഷാല്‍ ക്രിസ് ഗെയിലും, മഹേന്ദ്ര സിംങ് ധോനിയും വിരാട് കൊഹ്‌ലിയുമൊക്കെ റാഷിദ് ഖാനെ നേരിടാന്‍ മൈതാനത്ത് വിയര്‍ക്കുന്ന കാഴ്ച്ച സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ബാറ്റ് കൊണ്ടും തനിക്ക് ടീമിന് സംഭാവന നല്‍കാന്‍ കഴിയുമെന്ന് റാഷിദ് തെളിയിച്ചു കഴിഞ്ഞു. അവസാന മത്സരത്തിന് ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ വരെ റാഷിദിനെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു.

ഐപിഎല്ലില്‍ കരുത്തുകാട്ടി അഫ്ഗാന്‍ താരം റാഷിദ് ഖാന്‍; ലോകത്തിലെ മികച്ച ടി-20 സ്പിന്നറെന്ന് സച്ചിന്‍

റാഷിദ് ഖാന്‍ മികച്ച സ്പിന്നറാണെന്ന് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ട്. എന്നാലിപ്പോള്‍ അദ്ദേഹം ടി-20 ഫോര്‍മാറ്റിലെ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറാണെന്ന് പറയുന്നതില്‍ തനിക്ക് യാതൊരു സംശയവും ഇല്ലെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു. ബൗളിങ്ങിനൊപ്പം ബാറ്റിങ് കഴിവുകളും ഈ പത്തൊമ്പതുകാരനിലുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

വെറും പത്തൊമ്പത് വയസിനുള്ളില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയെന്നത് ചെറിയ കാര്യമല്ല. വലിയൊരു കരിയറായിരിക്കും റാഷിദിനെ കാത്തിരിക്കുന്നത്. വെള്ളിയാഴ്ച ഈഡന്‍ ഗാര്‍ഡനില്‍ നടന്ന കൊല്‍ക്കത്തയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ പത്ത് പന്തില്‍ നിന്ന് 34 റണ്ണും, മൂന്നു വിക്കറ്റുകളും അഫ്ഗാന്‍ താരം സ്വന്തമാക്കിയിരുന്നു.

ഐപിഎല്ലില്‍ കരുത്തുകാട്ടി അഫ്ഗാന്‍ താരം റാഷിദ് ഖാന്‍; ലോകത്തിലെ മികച്ച ടി-20 സ്പിന്നറെന്ന് സച്ചിന്‍

കളിച്ച 16 മാച്ചുകളില്‍ നിന്ന് 21 വിക്കറ്റുകള്‍. മിക്കവാറും പവര്‍ പ്ലേ ഓവറുകളിലാണ് ക്യാപ്റ്റന്‍ റാഷിദിനെ പന്തെറിയാന്‍ വിളിക്കുക. എതിര്‍ ടീമിന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ വിക്കറ്റുകളാണ് റാഷിദ് അക്കൗണ്ടിലെ 90 ശതമാനവും. ഭാവിയുടെ താരമായിരിക്കും റാഷിദ് എന്നാണ് പ്രമുഖര്‍ വിലയിരുത്തുന്നത്.