‘ദേ കൊഹ്‌ലി വീണ്ടും തോറ്റ് തുന്നം പാറി വന്നിട്ടുണ്ട്’; ഐപിഎല്‍ സീസണില്‍ നിരാശപ്പെടുത്തി ആര്‍സിബി

ഐപിഎല് സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കൊഹ്ലിയുടെ റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് നടത്തികൊണ്ടിരിക്കുന്നത്. നിര്ണായക മത്സരങ്ങളില് വിജയം നേടാന് കഴിയുന്നില്ലെന്ന് മാത്രമല്ല ഇക്കുറി നടന്ന മിക്ക മത്സരങ്ങളിലും നാണംകെട്ട തോല്വി ഏറ്റുവാങ്ങേണ്ടി വരികയും ചെയ്ത ടീമാണ് ആര്സിബി. ഒരു ഐപിഎല് കിരീടം പോലും നേടാനാവാത്ത ടീമാണ് ബാംഗ്ലൂര്. രണ്ടു തവണ ഫൈനല് കളിച്ചെങ്കിലും കപ്പുയര്ത്താന് കഴിഞ്ഞില്ല. 2010ല് ചാമ്പ്യന് ട്രോഫിയിലും ഐപിഎല്ലിലും സെമിഫൈനല് കളിച്ചു. ഇത്രയും നേട്ടങ്ങള് മാറ്റി നിര്ത്തിയാല് ആര്സിബിക്ക് മറ്റു വിജയങ്ങളൊന്നും അവകാശപ്പെടാനില്ല. പണം വാരിയെറിഞ്ഞ് വമ്പന് താരങ്ങളെ ടീമിലെത്തിച്ചിട്ടും ടീമിന് കപ്പുയര്ത്താന് കഴിഞ്ഞില്ല.
 | 

‘ദേ കൊഹ്‌ലി വീണ്ടും തോറ്റ് തുന്നം പാറി വന്നിട്ടുണ്ട്’; ഐപിഎല്‍ സീസണില്‍ നിരാശപ്പെടുത്തി ആര്‍സിബി

ഐപിഎല്‍ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കൊഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നടത്തികൊണ്ടിരിക്കുന്നത്. നിര്‍ണായക മത്സരങ്ങളില്‍ വിജയം നേടാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല ഇക്കുറി നടന്ന മിക്ക മത്സരങ്ങളിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വരികയും ചെയ്ത ടീമാണ് ആര്‍സിബി. ഒരു ഐപിഎല്‍ കിരീടം പോലും നേടാനാവാത്ത ടീമാണ് ബാംഗ്ലൂര്‍. രണ്ടു തവണ ഫൈനല്‍ കളിച്ചെങ്കിലും കപ്പുയര്‍ത്താന്‍ കഴിഞ്ഞില്ല. 2010ല്‍ ചാമ്പ്യന്‍സ്‌ ട്രോഫിയിലും ഐപിഎല്ലിലും സെമിഫൈനല്‍ കളിച്ചു. ഇത്രയും നേട്ടങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ആര്‍സിബിക്ക് മറ്റു വിജയങ്ങളൊന്നും അവകാശപ്പെടാനില്ല. പണം വാരിയെറിഞ്ഞ് വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ചിട്ടും ടീമിന് കപ്പുയര്‍ത്താന്‍ കഴിഞ്ഞില്ല.

‘ദേ കൊഹ്‌ലി വീണ്ടും തോറ്റ് തുന്നം പാറി വന്നിട്ടുണ്ട്’; ഐപിഎല്‍ സീസണില്‍ നിരാശപ്പെടുത്തി ആര്‍സിബി

ലോകത്തിലെ തന്നെ മികച്ച ക്യാപ്റ്റനാണ് കൊഹ്‌ലി പക്ഷേ ടീമിനെ വിജയിപ്പിക്കുവാന്‍ അദ്ദേഹത്തിന് പോലും കഴിയുന്നില്ലെന്നതാണ് വസ്തുത. ബാറ്റ്‌സ്മാന്‍മാര്‍ക്ക് വേണ്ടി വന്‍തുക ചെലവഴിച്ച മാനേജ്‌മെന്റ് പക്ഷേ ബൗളര്‍മാരുടെ കാര്യത്തില്‍ ശ്രദ്ധ കാണിച്ചില്ല. ചെന്നൈയ്‌ക്കെതിരെ 200ന് മുകളില്‍ റണ്‍സ് അടിച്ചു കൂട്ടിയിട്ടും ടീം തോറ്റു. സണ്‍റൈസേഴ്‌സുമായി നടന്ന നിര്‍ണായക മത്സരത്തില്‍ ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ പോലും കൊഹ്‌ലിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല. ഹൈദരാബാദിന്റെ സ്‌കോറായ 146 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടാനേ സാധിച്ചുള്ളു.

‘ദേ കൊഹ്‌ലി വീണ്ടും തോറ്റ് തുന്നം പാറി വന്നിട്ടുണ്ട്’; ഐപിഎല്‍ സീസണില്‍ നിരാശപ്പെടുത്തി ആര്‍സിബി

നല്ല ഡെത്ത് ബൗളര്‍മാരില്ലാത്തതാണ് ഇത്തവണത്തെ ആര്‍സിബിയുടെ പരാജയങ്ങളില്‍ പ്രധാന പങ്കുവഹിച്ചത്. ഒരു സെറ്റ് കളിക്കാരില്‍ വിശ്വാസം കാണിക്കാതെ എല്ലാകളിയിലും ഇലവനെ മാറ്റുന്നതും ടീമിനു ഗുണമായില്ല. ഒടുവില്‍ ബൗളര്‍മാര്‍ ഫോമിലെത്തിയപ്പോഴേക്കും ബാറ്റ്സ്മാന്‍മാര്‍ കളി മറക്കാന്‍ തുടങ്ങിയതോടെ തകര്‍ച്ച പൂര്‍ണമായി. ക്രിസ്‌ഗെയിലിനെയും കെഎല്‍ രാഹുലിനെയും ടീമിലെത്തിച്ചിരുന്നെങ്കില്‍ മത്സരങ്ങളുടെ ഗതി മാറുമായിരുന്നു. എന്നാല്‍ ഇരു താരങ്ങളെയും ടീം മനപൂര്‍വ്വം നഷ്ടപ്പെടുത്തി. കൃത്യമായ ക്യാപ്റ്റന്‍സി മാത്രം കൊണ്ട് കളി ജയിപ്പിക്കാനാവില്ല. അതിന് യോജിച്ച കളിക്കാരും വേണം. ഉമേഷ് യാദവ്, ക്രിസ് വോക്സ്, കോള്‍ട്ടര്‍നൈല്‍, ഗ്രാന്‍ഡ് ഹോം എന്നിവരടങ്ങിയ ബൗളിംഗ് നിര തികഞ്ഞ പരാജയമായിരുന്നു. ഇതില്‍ കോള്‍ട്ടര്‍നൈലിനു പരുക്ക് കുടുങ്ങിയതോടെ പകരം വയ്ക്കാന്‍ ആളില്ലാതാവുകയും ചെയ്തു. ആരാധകര്‍ എല്ലാ സീസണിലും പറയുന്നത് പോലെ പറയാം. അടുത്ത സീസണില്‍ നോക്കാം.