ബൗളിംഗ് ആക്ഷന്‍ അനുകരിച്ച് മുത്തശ്ശി; പ്രതികരണവുമായി ബുമ്ര

ബുമ്രയുടെ ബൗളിംഗ് ആക്ഷനെ അനുകരിക്കുന്ന ഒരു മുത്തശ്ശിയാണ് ഇപ്പോള് ട്വിറ്ററിലെ പ്രധാന ചര്ച്ച.
 | 
ബൗളിംഗ് ആക്ഷന്‍ അനുകരിച്ച് മുത്തശ്ശി; പ്രതികരണവുമായി ബുമ്ര

മുംബൈ: സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ആരാധക പ്രീതി നേടിയ താരം ആരാണെന്ന് ചോദിച്ചാല്‍ ജസ്പ്രീത് ബുമ്രയെന്ന ഒറ്റയുത്തരം മാത്രമെയുള്ളു. സെമിയില്‍ പുറത്തായെങ്കിലും ബുമ്രയുടെ ഖ്യാതിക്ക് യാതൊരു മങ്ങലുമേറ്റിട്ടില്ല. എക്കാലത്തെയും മികച്ച ഇന്ത്യന്‍ ബൗളര്‍മാരെക്കാളും നല്ല ഇക്കോണമിയിലാണ് ബുമ്ര പന്തെറിയുന്നത്. വിക്കറ്റ് വേട്ടയുടെ കാര്യത്തിലും താരം ഒട്ടും പിന്നിലില്ല.

ലോകകപ്പിലെ ഇന്ത്യന്‍ സെന്‍സേഷനാകും ബുമ്രയെന്ന നിരീക്ഷകരുടെ പ്രവചനം അതേപടി സംഭവിക്കുകയും ചെയ്തിരുന്നു. ലോകകപ്പിലെ പ്രകടനം താരത്തിനുണ്ടാക്കിയ ആരാധക പ്രീതി ചെറുതല്ല. ക്രിക്കറ്റ് ആരാധകരുടെ എണ്ണത്തിന്റെ കാര്യത്തില്‍ കോലിയെ മറികടക്കാന്‍ പോലും ബുമ്രയ്ക്ക് കഴിയുമെന്നാണ് ചിലരുടെ വാദം.

ബുമ്രയുടെ ബൗളിംഗ് ആക്ഷനെ അനുകരിക്കുന്ന ഒരു മുത്തശ്ശിയാണ് ഇപ്പോള്‍ ട്വിറ്ററിലെ പ്രധാന ചര്‍ച്ച. മുത്തശ്ശിയുടെ അനുകരണത്തിനോട് പ്രതികരണവുമായി ബുമ്ര തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇന്നത്തെ ദിവസം ധന്യമാക്കി എന്നാണ് താരം പ്രതികരിച്ചത്. നേരത്തെയും പ്രായമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ആരാധികമാര്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.