സന്തേഷ് ജിങ്കന് വേണ്ടി വലവിരിച്ച് ഖത്തറിലെ മുന്‍നിര ക്ലബ് അല്‍ഗറാഫ

ഇന്ത്യന് പ്രതിരോധ താരത്തിനായി വലവിരിച്ച് ഖത്തറിലെ മുന്നിര ക്ലബ് അല്ഗറാഫ. ഇന്ത്യന് സൂപ്പര് ലീഗില് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ ജിങ്കന് ഖത്തര് സ്റ്റാര്സ് ലീഗ് (ക്യു.എസ്.എല്) ക്ലബ്ബായ അല്ഗറാഫയിലേക്ക് ക്ഷണം ലഭിച്ചത് ഇന്ത്യന് ഫുട്ബോളിന്റെ ഉയര്ച്ചയുടെ സൂചനയാണെന്ന് നിരീക്ഷകര് പറയുന്നു. അനസ് എടത്തൊടിക-സന്തേഷ് ജിങ്കന് കൂട്ടുകെട്ടാണ് കഴിഞ്ഞ രണ്ട് വര്ഷങ്ങളായി ഇന്ത്യന് ഫുട്ബോളിന്റെ വന്മതില്. അതേസമയം ഇക്കാര്യത്തോട് സന്തേഷ് ജിങ്കന് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
 | 
സന്തേഷ് ജിങ്കന് വേണ്ടി വലവിരിച്ച് ഖത്തറിലെ മുന്‍നിര ക്ലബ് അല്‍ഗറാഫ

ദോഹ: ഇന്ത്യന്‍ പ്രതിരോധ താരത്തിനായി വലവിരിച്ച് ഖത്തറിലെ മുന്‍നിര ക്ലബ് അല്‍ഗറാഫ. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നായകനായ ജിങ്കന് ഖത്തര്‍ സ്റ്റാര്‍സ് ലീഗ് (ക്യു.എസ്.എല്‍) ക്ലബ്ബായ അല്‍ഗറാഫയിലേക്ക് ക്ഷണം ലഭിച്ചത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉയര്‍ച്ചയുടെ സൂചനയാണെന്ന് നിരീക്ഷകര്‍ പറയുന്നു. അനസ് എടത്തൊടിക-സന്തേഷ് ജിങ്കന്‍ കൂട്ടുകെട്ടാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ വന്‍മതില്‍. അതേസമയം ഇക്കാര്യത്തോട് സന്തേഷ് ജിങ്കന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഡച്ച് താരം വെസ്‌ലി സ്‌നൈഡര്‍, സ്ലൊവാക്യന്‍ രാജ്യാന്തര താരം വ്‌ലാഡിമിര്‍ വെയ്‌സ്, പോര്‍ച്ചുഗീസ് താരം ഡിയോഗോ അമാഡോ, ഇറാന്റെ മെഹ്ദി താരെമി എന്നീ മുന്‍നിര താരങ്ങള്‍ കളിക്കുന്ന ക്ലബാണ് അല്‍ഗറാഫ. മാത്രമല്ല ഏഴു തവണ ഖത്തരി ലീഗ് കിരീടവും ഗറഫയുടെ പേരിലുണ്ട്. അടുത്ത സീസണില്‍ സന്തേഷ് ജിങ്കന്‍ ഖത്തറിലേക്ക് ചേക്കേറിയാല്‍ ഐ.എസ്.എല്ലിന് നഷ്ടമാവുക രാജ്യത്തെ ഏറ്റവും വിലയേറിയ പ്രതിരോധ താരത്തെയാവും.

ചണ്ഡീഗഡ് സ്വദേശിയായ ജിങ്കന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ ഏക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. ഓരോ സീസണിലും സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ ജിങ്കന് സാധിച്ചെങ്കിലും നായകന്‍ എന്ന നിലയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് പിന്നാലെ അദ്ദേഹം ടീം വിടാനിരിക്കുകയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.