ലോകകപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ സ്പാനിഷ് ടീം കോച്ചിനെ പുറത്താക്കി

ലോകകപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ സ്പാനിഷ് ഫുട്ബോള് ടീം മുഖ്യ പരിശീലകന് ഹൂലെന് ലോപെടെഗുയിയെ പുറത്താക്കി. ലോപെടെഗുയി റയൽ മാഡ്രിഡുമായി കരാർ ഒപ്പിട്ടതോടെയാണ് സ്പെയിൻ ഫുട്ബോൾ ഫെഡറേഷൻ കടുത്ത തീരുമാനമെടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ടീമിന്റെ കോച്ചായിരുന്നു അദ്ദേഹം.
 | 

ലോകകപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ സ്പാനിഷ് ടീം കോച്ചിനെ പുറത്താക്കി

മോസ്കോ: ലോകകപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ സ്പാനിഷ് ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകന്‍ ഹൂലെന്‍ ലോപെടെഗുയിയെ പുറത്താക്കി. ലോപെടെഗുയി റയൽ മാഡ്രിഡുമായി കരാർ ഒപ്പിട്ടതോടെയാണ് സ്പെയിൻ ഫുട്ബോൾ ഫെഡറേഷൻ കടുത്ത തീരുമാനമെടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ടീമിന്റെ കോച്ചായിരുന്നു അദ്ദേഹം.

കിരീട സാധ്യതയില്ലെങ്കിലും ഇത്തവണ മികച്ച പോരാട്ടം നടത്താൻ കഴിവുള്ള ടീമുകളിൽ ഒന്നാണ് സ്പെയിൻ. റയല്‍ മാഡ്രിഡുമായി ലോപെടെഗുയി ഉണ്ടാക്കിയിരിക്കുന്ന കരാറുമായി ബന്ധപ്പെട്ടാണ് പുറത്താക്കൽ. സിനദീൻ സിദാൻ രാജിവെച്ച ഒഴിവിലേക്ക് മൂന്ന് വർഷത്തേക്കാണ് അദ്ദേഹം റയലുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

ലോകകപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെയുണ്ടായിരിക്കുന്ന നടപടി ടീമിന്റെ മൊത്തം പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. പുതിയ പരിശീലകൻ വന്നാലും ടീമിനെ മനസിലാക്കാൻ സമയമെടുക്കും. അസിസ്റ്റന്റ് കോച്ച് പാബ്ലോ സനസിനായിരിക്കും നിലവിൽ ഇൻ ചാർജ്.15ന് പോർച്ചുഗലിനെതിരെയാണ് സ്പെയിനിന്‍റെ ആദ്യ പോരാട്ടം.